മാവേലി എക്സ്പ്രസിൽ ഗാനമേള; താളം പിടിച്ച് ഒപ്പം പാടി എംഎൽഎമാർ
കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസിൽ നടന്ന അതിമനോഹരമായ ഗാനമേളയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഹാർമോണിയവും തബലയും ഉൾപ്പെടെ പാട്ടിന് താളമിടുന്നു. ഗായക സംഘത്തിലുള്ളവരെല്ലാം കാഴ്ച പരിമിതിയുള്ളവരാണ്. സംഘത്തിന്റെ പാട്ടിന് കയ്യടിച്ച് ചുറ്റിലും ആളുകളുമുണ്ട്. അതിൽ മൂന്നുപേർ കേരളത്തിലെ എംഎൽഎമാരാണ്. ബജറ്റ്

കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസിൽ നടന്ന അതിമനോഹരമായ ഗാനമേളയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഹാർമോണിയവും തബലയും ഉൾപ്പെടെ പാട്ടിന് താളമിടുന്നു. ഗായക സംഘത്തിലുള്ളവരെല്ലാം കാഴ്ച പരിമിതിയുള്ളവരാണ്. സംഘത്തിന്റെ പാട്ടിന് കയ്യടിച്ച് ചുറ്റിലും ആളുകളുമുണ്ട്. അതിൽ മൂന്നുപേർ കേരളത്തിലെ എംഎൽഎമാരാണ്.
ബജറ്റ് സമ്മേളനം കഴിഞ്ഞ് മാവേലി എക്സ്പ്രസിൽ മടങ്ങുകയായിരുന്നു എംഎൽഎമാർ. പയ്യന്നൂർ എം.എൽ.എ സി.കൃഷ്ണൻ, തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ, കൽപ്പറ്റ എംഎൽഎ സി.കെ.ശശീന്ദ്രന്‍ എന്നിവരാണ് പാട്ടിനൊപ്പം താളം പിടിക്കുന്നത്. പാട്ടുകൾ പലതും മാറി മാറി പാടി ഗായകർ കയ്യടി നേടി.
‘കാട്ടുകുറുഞ്ഞി പൂവുംചൂടി സ്വപ്നം കണ്ട് മയങ്ങും പെണ്ണ്, ചിരിക്കാറില്ല, ചിരിച്ചാൽ..’ എന്ന പാട്ട് എത്തിയപ്പോൾ എംഎൽഎമാർക്ക് ആവേശമായി. മൂവരും ഒപ്പം പാടി. ഗാനമേള ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു. ഗായകരും ഗാനമേള ആസ്വദിക്കുന്ന എംഎൽഎമാരും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.