എ.ആർ.റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടൽ തോന്നുന്നുവെന്നു പറഞ്ഞ എഴുത്തുകാരി തസ്‌ലീമ നസ്റിനു മറുപടി നൽകി റഹ്മാന്റെ മകൾ ഖദീജ. ബുർഖ ധരിച്ച് മാത്രം പൊതു ഇടങ്ങളിൽ എത്താറുള്ള ഖദീജയുടെ സ്വഭാവത്തെ വിമർശിച്ച് കഴിഞ്ഞ ദിവസമാണ് തസ്‌ലീമ ട്വീറ്റ് ചെയ്തത്. ഇതിനു മറുപടിയായി ഖദീജ ഇന്‍സ്റ്റഗ്രാമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ.ആർ.റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടൽ തോന്നുന്നുവെന്നു പറഞ്ഞ എഴുത്തുകാരി തസ്‌ലീമ നസ്റിനു മറുപടി നൽകി റഹ്മാന്റെ മകൾ ഖദീജ. ബുർഖ ധരിച്ച് മാത്രം പൊതു ഇടങ്ങളിൽ എത്താറുള്ള ഖദീജയുടെ സ്വഭാവത്തെ വിമർശിച്ച് കഴിഞ്ഞ ദിവസമാണ് തസ്‌ലീമ ട്വീറ്റ് ചെയ്തത്. ഇതിനു മറുപടിയായി ഖദീജ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്. 

ADVERTISEMENT

ഖദീജയുടെ കുറിപ്പ്:

ADVERTISEMENT

‘കഴിഞ്ഞ ഒരു വർഷമായിട്ട് ഈ വിഷയവുമായി ബന്ധപ്പെട്ടാണല്ലോ ചർച്ചകൾ. രാജ്യത്ത് മറ്റെന്തെല്ലാം പ്രശ്നങ്ങൾ നടക്കുന്നു. എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ സംസാരം. അതോർക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നു. 

ADVERTISEMENT

ഞാൻ ജീവിതത്തിൽ തിരഞ്ഞെടുത്ത വഴികളെക്കുറിച്ച് ഇതുവരെ യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. അതുമാത്രമല്ല, എന്റെ രീതികളിൽ ഞാൻ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. എന്നെ ഞാനായി അംഗീകരിച്ച എല്ലാവർക്കും നന്ദി. കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 

പ്രിയ തസ്‌ലീമ നസ്രിൻ, എന്റെ വസ്ത്രധാരണത്തിൽ നിങ്ങൾക്കു വീർപ്പുമുട്ടൽ തോന്നുന്നതിൽ എനിക്കു വിഷമമുണ്ട്. യഥാർഥ ഫെമിനിസം എന്താണെന്ന് അറിയാൻ ശ്രമിക്കൂ. മറ്റു സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ അനാവശ്യ പ്രശ്നങ്ങളിലേക്കു വലിച്ചിഴയ്ക്കുകയോ ചെയ്യുന്നതല്ല ഫെമിനിസം’. ഖദീജ കുറിച്ചു. 

തനിക്ക് എ.ആർ.റഹ്മാന്റെ സംഗീതം വളരെ ഇഷ്ടമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ മകളെ കാണുമ്പോൾ വീർപ്പുമുട്ടൽ തോന്നുന്നു എന്നുമാണ് തസ്‌ലീമ ട്വീറ്റ് ചെയ്തത്. ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ ചിന്താഗതികളെ എളുപ്പത്തിൽ മാറ്റിമറിക്കുന്നത് സങ്കടകരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഖദീജയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു തസ്‌ലീമയുടെ ട്വീറ്റ്.