‘എനിക്കു പാടാന് അവൾ കരുതിവച്ച പാട്ട്’; ഷാൻ ജോൺസന്റെ അവസാന ഗാനം പങ്കുവച്ച് ജി.വേണുഗോപാൽ
ജോൺസൻ മാസ്റ്ററിന്റെ മകൾ ഷാൻ ജോൺസൻ അവസാനമായി സംഗീതം പകർന്ന പാട്ട് പങ്കുവച്ച് ജി.വേണുഗോപാൽ. ഗായിക സുജാതക്കൊപ്പം ഈ ഗാനം റെക്കോർഡ് ചെയ്യാനിരിക്കെയായിരുന്നു ഷാനിന്റെ അകാലവിയോഗം. ജോൺസൺ മാസ്റ്ററിന്റെ സഹോദരൻ ജോർജിനൊപ്പം ഷാൻ തന്നെ പാടി അയച്ചുകൊടുത്ത പാട്ടിന്റെ ഓഡിയോ സംഗീതപ്രേമികൾക്കായി വേണുഗോപാൽ പങ്കുവച്ചു.

ജോൺസൻ മാസ്റ്ററിന്റെ മകൾ ഷാൻ ജോൺസൻ അവസാനമായി സംഗീതം പകർന്ന പാട്ട് പങ്കുവച്ച് ജി.വേണുഗോപാൽ. ഗായിക സുജാതക്കൊപ്പം ഈ ഗാനം റെക്കോർഡ് ചെയ്യാനിരിക്കെയായിരുന്നു ഷാനിന്റെ അകാലവിയോഗം. ജോൺസൺ മാസ്റ്ററിന്റെ സഹോദരൻ ജോർജിനൊപ്പം ഷാൻ തന്നെ പാടി അയച്ചുകൊടുത്ത പാട്ടിന്റെ ഓഡിയോ സംഗീതപ്രേമികൾക്കായി വേണുഗോപാൽ പങ്കുവച്ചു. പുറത്തിറങ്ങാതെ പോയ ആ ഗാനം ഇതാദ്യമായാണ് പങ്കുവയ്ക്കപ്പെടുന്നത്.
ജി.വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
‘എനിക്കും സുജാതയ്ക്കും പാടുവാനായി ഷാൻ ഒരുക്കിയ ഗാനം. ഷാനിന്റെയും അവളുടെ ജോർജ്ജങ്കിളിന്റെയും ശബ്ദത്തിൽ. (ജോൺസേട്ടന്റെ അനുജൻ). ജോൺസേട്ടന്റെയും ജോർജ്ജിന്റെയും ശബ്ദസാമ്യത അത്ഭുതപ്പെടുത്തുന്നു. ഓർമ്മകൾ മരിയ്ക്കുന്നില്ല. നാദം നിലയ്ക്കുന്നുമില്ല’.
ജോൺസൺ മാസ്റ്ററിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് വിഡിയോയിൽ ഉള്ളത്. ഷാനിനൊപ്പമുള്ള വേണുഗോപാലിന്റെ ചിത്രങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഷാനിന്റെ പാട്ട് പങ്കുവച്ചതിനു പിന്നാലെ നിരവധി പേർ കമന്റുകളുമായെത്തി.
കേൾക്കാൻ കൊതിച്ച പാട്ടാണ് ഇതെന്നും അത് ഷാനിന്റ മധുരനാദത്തിൽ തന്നെ അത് ആസ്വദിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എന്നും ആസ്വാദകർ കുറിച്ചു. അച്ഛന്റെ സംഗീതം എത്രമാത്രം മകളിലേക്കു പകർന്നു കിട്ടിയിരിക്കുന്നു എന്ന് ഈ ഒരൊറ്റ ഗാനത്തിലൂടെ അറിയാം എന്നാണ് പ്രേക്ഷകപക്ഷം.
ഷാൻ ഈണം പകർന്ന പാട്ട് പാടാൻ കാത്തിരുന്ന വേണുഗോപാലിനെ തേടിയെത്തിയത് ഷാനിന്റെ വിയോഗവാർത്തയായിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപായിരുന്നുഷാൻ വേണുഗോപാലിനെ വിളിച്ച് തന്റെ പാട്ടു പാടാമോ എന്ന ഷാൻ ആവശ്യപ്പെട്ടത്.
പാടാൻ പറഞ്ഞുറപ്പിച്ച ദിവസത്തേയ്ക്കു സ്റ്റുഡിയോ ബുക്ക് ചെയ്ത് കാത്തിരുന്ന വേണുഗോപാലിനെത്തേടിയെത്തിയത് ഷാനിന്റെ മരണ വാർത്തയായിരുന്നു. ആ അപ്രതീക്ഷിതം വിയോഗത്തിൽ മനം നൊന്ത് വേണുഗോപാൽ അന്നെഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ
ഇടവഴിയിൽ ഹൃദയങ്ങൾ തുറന്ന വേളകൾ’
തനിക്കു പാടാൻ ഷാൻ സംഗീതം നൽകി വച്ച ഈ ഗാനം അപൂർണമായി അവസാനിക്കുകയാണെന്നും ഇനിയൊരിക്കലും ഒച്ചയിടറാതെ തനിക്കത് പാടാനാകില്ലെന്നും വേണു ഗോപാൽ കുറിച്ചു. ‘ഷാൻ...... നിന്റെ ആത്മാവിന്റെ അവശേഷിച്ച ആഗ്രഹമെന്ന നിലയ്ക്ക് ഈ ഗാനം ഞാൻ പാടും. എന്നെങ്കിലുമൊരിക്കൽ... നിനക്കു വേണ്ടി എനിക്കതു പാടണം’. എന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറഞ്ഞു വച്ചു.
ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ഷാൻ ജോൺസന്റെ നാലാം ചരമവാർഷികം. അന്ന് ഷാനിന്റെ ഓർമകളുണർത്തി വേണുഗോപാൽ ആ കുറിപ്പ് വീണ്ടും പോസ്റ്റ് ചെയ്തിരുന്നു. 2016 ഫെബ്രുവരി 5–നാണ് ഗായികയും സംഗീതസംവിധായികയുമായ ഷാൻ ജോൺസനെ മരിച്ച നിലയിൽ കണ്ടെത്തിയത്.