രതീഷ് വേഗയുടെ സംഗീതം, ഒപ്പം വിജയ് യേശുദാസിന്റെ ആലാപനവും; സുന്ദരം ഈ ഗാനം
നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. രതീഷ് വേഗ സംഗീതം പകർന്ന പാട്ട് വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നു. ദീപക് വിജയന്റേതാണ് വരികൾ. ദീപക് എന്ന പുതുമുഖ ഗാനരചയിതാവിനെ മലയാളികൾക്കു

നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. രതീഷ് വേഗ സംഗീതം പകർന്ന പാട്ട് വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നു. ദീപക് വിജയന്റേതാണ് വരികൾ. ദീപക് എന്ന പുതുമുഖ ഗാനരചയിതാവിനെ മലയാളികൾക്കു പരിചയപ്പെടുത്തുകയാണെന്ന് അനൂപ് മേനോൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
മികച്ച പ്രേക്ഷകസ്വീകാര്യതയാണ് പാട്ടിനു ലഭിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. അതിൽ രഞ്ജിനി ജോസ് എഴുതി ഈണം പകർന്ന് ആലപിച്ച ഇംഗ്ലീഷ് ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ സംവിധാന സംരംഭമായ ചിത്രത്തിൽ അനൂപ് മേനോൻ തന്നെയാണ് നായകൻ.
തികച്ചും അപ്രതീക്ഷിതമായിട്ടാണ് അനൂപ് മേനോൻ സംവിധായകന്റെ വേഷമണിഞ്ഞത്. വി.കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായതോടെ ‘കിങ് ഫിഷ്’ അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു.
അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ദിവ്യ എസ്.പിള്ള, ദുർഗ കൃഷ്ണ, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജന അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റാന്നി, കുട്ടിക്കാനം, എറണാകുളം, ബെഗളുരു, ദുബായ് എന്നിവിടങ്ങളിൽ വച്ചാണ് ‘കിങ് ഫിഷി’ന്റെ ചിത്രീകരണം നടത്തിയത്.