'ആ ഗായകരെ ആസ്വാദകർ തിരിച്ചറിയണം'; പുതിയ സംഗീത സംരംഭത്തെക്കുറിച്ച് ഫോർ മ്യൂസിക്സ്
മലയാളികളുടെ മനം കവർന്ന ഗാനങ്ങളിൽ എന്നും മുന്‍നിരയിലുണ്ട് പ്രിയദർശന്റെ സംവിധാനം ചെയ്ത ഒപ്പം’ എന്ന ചിത്രത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം. 'ഫോർ മ്യൂസിക്സ്' എന്ന സംഗീതസംവിധായകരുടെ കൂട്ടുകെട്ട് സിനിമാസംഗീതലോകം ശ്രദ്ധിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. എപ്പോഴും പുതിയ ഗായകർക്ക് അവസരങ്ങൾ നൽകാൻ
മലയാളികളുടെ മനം കവർന്ന ഗാനങ്ങളിൽ എന്നും മുന്‍നിരയിലുണ്ട് പ്രിയദർശന്റെ സംവിധാനം ചെയ്ത ഒപ്പം’ എന്ന ചിത്രത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം. 'ഫോർ മ്യൂസിക്സ്' എന്ന സംഗീതസംവിധായകരുടെ കൂട്ടുകെട്ട് സിനിമാസംഗീതലോകം ശ്രദ്ധിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. എപ്പോഴും പുതിയ ഗായകർക്ക് അവസരങ്ങൾ നൽകാൻ
മലയാളികളുടെ മനം കവർന്ന ഗാനങ്ങളിൽ എന്നും മുന്‍നിരയിലുണ്ട് പ്രിയദർശന്റെ സംവിധാനം ചെയ്ത ഒപ്പം’ എന്ന ചിത്രത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം. 'ഫോർ മ്യൂസിക്സ്' എന്ന സംഗീതസംവിധായകരുടെ കൂട്ടുകെട്ട് സിനിമാസംഗീതലോകം ശ്രദ്ധിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. എപ്പോഴും പുതിയ ഗായകർക്ക് അവസരങ്ങൾ നൽകാൻ
മലയാളികളുടെ മനം കവർന്ന ഗാനങ്ങളിൽ എന്നും മുന്‍നിരയിലുണ്ട് പ്രിയദർശന്റെ സംവിധാനം ചെയ്ത ഒപ്പം’ എന്ന ചിത്രത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം. 'ഫോർ മ്യൂസിക്സ്' എന്ന സംഗീതസംവിധായകരുടെ കൂട്ടുകെട്ട് സിനിമാസംഗീതലോകം ശ്രദ്ധിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. എപ്പോഴും പുതിയ ഗായകർക്ക് അവസരങ്ങൾ നൽകാൻ ശ്രദ്ധിക്കുന്ന ഫോർ മ്യൂസിക്സിന്റെ ഏറ്റവും പുതിയ സംഗീതസംരംഭത്തിലും താരങ്ങൾ പുതുമുഖങ്ങളാണ്. 16 ഗാനങ്ങളിലൂടെ 20 നവാഗത ഗായകരെ പരിചയപ്പെടുത്തുന്ന ബൃഹത്തായ സംഗീതസംരംഭത്തിനാണ് ഇവർ തുടക്കമിട്ടിരിക്കുന്നത്.
ജിം, ജസ്റ്റിൻ, എൽദോസ്, ബിബി എന്നിവരാണ് ഫോർ മ്യൂസിക്സ് എന്ന പേരിൽ അറിയപ്പെടുന്ന സംഗീതസംവിധായകർ. നാലുപേരും ബാല്യകാല സുഹൃത്തുക്കൾ. എല്ലാവരും വിവിധ മേഖലകളിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും പാട്ടുകൾ ചിട്ടപ്പെടുത്താനായി എന്നും ഒരുമിച്ചു. പുതിയ പാട്ടു സംരംഭത്തിൽ ഇവർക്കൊപ്പം ഒരു അഞ്ചാമൻ കൂടിയുണ്ട്. ഫോർ മ്യൂസിക്സിലെ ജസ്റ്റിന്റെ സഹോദരൻ ജിംസൺ.
തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലൊരുക്കിയിരിക്കുന്ന പാട്ടുകൾ അയർലണ്ടിലാണ് ചിത്രീകരിച്ചത്. ആദ്യ ഗാനമായ ‘തേരേ ബിനാ...’ കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഒൗദ്യാഗിക ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു പാട്ടിനു ലഭിക്കുന്നത്. ഫോർ മ്യൂസിക്സിന്റെ സംഗീതത്തിൽ പിറന്ന പാട്ട്, അയർലണ്ടിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശി രാജീവ് രവീന്ദ്രൻ (ഹരി) ആലപിച്ചിരിക്കുന്നു. ഷാഫി കൊല്ലം ആണ് വരികളൊരുക്കിയത്. ഗാനരംഗത്തിലും ഗായകരെ അവതരിപ്പിക്കുന്നതിലൂടെ അവരുടെ സംഗീത വ്യക്തിത്വം വെളിപ്പെടുത്തുകയാണ് ഫോർ മ്യൂസിക്സിന്റെ ലക്ഷ്യം. ഏപ്രിൽ മാസത്തോടു കൂടി എല്ലാ ഗാനങ്ങളും റിലീസ് ചെയ്യും. നവാഗതരായ ഗായകരെ കൊണ്ട് പാടിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് ജിം മനോരമ ഓൺലൈനിനോടു പറഞ്ഞു.
ജിമ്മിന്റെ വാക്കുകൾ.
‘പുതുമുഖ ഗായകർക്കു പാടാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംഗീത സംരംഭത്തിനു തുടക്കം കുറിച്ചത്. തികച്ചും പരീക്ഷണാർഥമായിരുന്നു അത്. ഗായകരെ ക്ഷണിച്ചപ്പോൾ നിരവധി പേർ അവസരത്തിനായി വന്നു. പക്ഷേ ഇരുപതിലധികം ഗായകരെ സ്വീകരിക്കാൻ ഞങ്ങൾക്കു സാധിച്ചില്ല. നവാഗതഗായകരായതു കൊണ്ടു തന്നെ ഗായകർക്കെല്ലാം ധാരാളം സമയം കൊടുത്തിരുന്നു. അതുകൊണ്ടു തന്നെ തികച്ചും ആത്മവിശ്വാസത്തോടെ അവർക്കു പാടാൻ സാധിച്ചു. എല്ലാവരും മികച്ച ഗായകരാണ്. അവരിൽ പലരുടെയും ആലാപനവൈഭവം ഞങ്ങളെ അദ്ഭുതപ്പെടുത്തി.
ഓരോ പാട്ടും പുറത്തിറങ്ങിക്കഴിയുമ്പോൾ ആ പാട്ടിലൂടെ പ്രേക്ഷകർ ഗായകനെ തിരിച്ചറിയണം. എല്ലാ പാട്ടും പ്രൊഫൈൽ രീതിയിലാണ് ചെയ്തിരിക്കുന്നത്. ഫോർ മ്യൂസിക്സ് കൊടുത്ത അവസരത്തിലൂടെ ചിലർക്ക് സിനിമയിൽ പാടാനുള്ള അവസരം ലഭിച്ചു. ‘തേരേ ബിനാ’ പാടിയ ഹരിക്ക് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ എന്ന ചിത്രത്തിൽ പാടാനുള്ള അവസരം ലഭിച്ചു. ഞങ്ങളിലൂടെ നവാഗതഗായകർ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവടുവച്ചു എന്നത് വളരെ സന്തോഷവും അഭിമാനവും നൽകുന്നു. ഗാനരംഗത്തിന്റെ സംവിധാനവും ഞങ്ങൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. എല്ലാം ചുരുങ്ങിയ സമയത്തിനുള്ളിലാണ് ചെയ്തത്.
മലയാളികൾക്കു പുറമേ തമിഴ് ഗായകരും ഇതിൽ ഭാഗമായിട്ടുണ്ട്. ഡോ.മധു വാസുദേവൻ, ബി.കെ.ഹരിനാരായണൻ, ഷാഫി കൊല്ലം, വിനോദ് വേണു, ടി.എസ്. അയ്യപ്പൻ, ശ്രീജിത്ത് കൂന്താളി എന്നിവർ ചേർന്നാണു ഗാനരചന നിർവഹിച്ചത്. അവരെ കൂടാതെ ഫോർ മ്യൂസിക്സിലെ ബിബിയും എൽദോസും പാട്ടിനു വരികളൊരുക്കി. ആദ്യ ഗാനത്തിനു തന്നെ മികച്ച പ്രതികരണം ലഭിച്ചത് ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. നിരവധി പേരാണ് പാട്ടിനെ പ്രശംസിച്ചത്. അതിൽ ഒരുപാട് സന്തോഷവും അഭിമാനവും’.