‘അനിരുദ്ധിന്റെ സംഗീതവും ആലാപനവും മാസ്’; മാസ്റ്ററിലെ പാട്ട് ഏറ്റെടുത്ത് ആരാധകർ
വിജയ് ചിത്രം മാസ്റ്ററിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ഗാന ബാലചന്ദറിന്റെ വരികൾക്കു അനിരുദ്ധ് രവിചന്ദർ സംഗീതം പകര്‍ന്നിരിക്കുന്നു. ഇരുവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആലാപനവും ആവിഷ്കാരവും ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് ആസ്വാദകപക്ഷം. അനിരുദ്ധിന്റെ സംഗീതവും ആലാപനവും

വിജയ് ചിത്രം മാസ്റ്ററിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ഗാന ബാലചന്ദറിന്റെ വരികൾക്കു അനിരുദ്ധ് രവിചന്ദർ സംഗീതം പകര്‍ന്നിരിക്കുന്നു. ഇരുവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആലാപനവും ആവിഷ്കാരവും ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് ആസ്വാദകപക്ഷം.
അനിരുദ്ധിന്റെ സംഗീതവും ആലാപനവും മാസ് ആണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ചിത്രത്തിലെ മറ്റു ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ വിജയ് പാടിയ പാട്ട് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡെൽഹി, കർണാടക, ചെന്നൈ എന്നിവിടങ്ങളിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം. വിദ്യാഭ്യാസരംഗത്തെ അഴിമതി പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നും ചിത്രത്തിൽ വിജയ് പ്രൊഫസറുടെ വേഷത്തിലാണ് എത്തുന്നുതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.