പാട്ടുപാലാഴി കടഞ്ഞ 80 ഇഷ്ടഗാനങ്ങൾ
മലയാളിയുടെ ഗ്രാമക്കാഴ്ചകളിലും പ്രണയത്തിലും വിരഹത്തിലും തത്വചിന്തയിലും അവരോട് കൂടെയുള്ള പ്രിയ ഗാനരചയിതാവാണ് ശ്രീകുമാരൻ തമ്പി. 1500 ഓളം സിനിമാഗാനങ്ങളും ആയിരത്തിലേറെ ലളിതഗാനങ്ങളും തീർത്തതാണ് ആ പാട്ടിന്റെ പാലാഴി. വി ദക്ഷിണാമൂർത്തി, ജി ദേവരാജന്‍, എം എസ് വിശ്വനാഥൻ, എം കെ അർജ്ജുനൻ...ഇതായിരുന്നു മുഖ്യമായും
മലയാളിയുടെ ഗ്രാമക്കാഴ്ചകളിലും പ്രണയത്തിലും വിരഹത്തിലും തത്വചിന്തയിലും അവരോട് കൂടെയുള്ള പ്രിയ ഗാനരചയിതാവാണ് ശ്രീകുമാരൻ തമ്പി. 1500 ഓളം സിനിമാഗാനങ്ങളും ആയിരത്തിലേറെ ലളിതഗാനങ്ങളും തീർത്തതാണ് ആ പാട്ടിന്റെ പാലാഴി. വി ദക്ഷിണാമൂർത്തി, ജി ദേവരാജന്‍, എം എസ് വിശ്വനാഥൻ, എം കെ അർജ്ജുനൻ...ഇതായിരുന്നു മുഖ്യമായും
മലയാളിയുടെ ഗ്രാമക്കാഴ്ചകളിലും പ്രണയത്തിലും വിരഹത്തിലും തത്വചിന്തയിലും അവരോട് കൂടെയുള്ള പ്രിയ ഗാനരചയിതാവാണ് ശ്രീകുമാരൻ തമ്പി. 1500 ഓളം സിനിമാഗാനങ്ങളും ആയിരത്തിലേറെ ലളിതഗാനങ്ങളും തീർത്തതാണ് ആ പാട്ടിന്റെ പാലാഴി. വി ദക്ഷിണാമൂർത്തി, ജി ദേവരാജന്‍, എം എസ് വിശ്വനാഥൻ, എം കെ അർജ്ജുനൻ...ഇതായിരുന്നു മുഖ്യമായും
മലയാളിയുടെ ഗ്രാമക്കാഴ്ചകളിലും പ്രണയത്തിലും വിരഹത്തിലും തത്വചിന്തയിലും അവരോട് കൂടെയുള്ള പ്രിയ ഗാനരചയിതാവാണ് ശ്രീകുമാരൻ തമ്പി. 1500 ഓളം സിനിമാഗാനങ്ങളും ആയിരത്തിലേറെ ലളിതഗാനങ്ങളും തീർത്തതാണ് ആ പാട്ടിന്റെ പാലാഴി. വി ദക്ഷിണാമൂർത്തി, ജി ദേവരാജന്‍, എം എസ് വിശ്വനാഥൻ, എം കെ അർജ്ജുനൻ...ഇതായിരുന്നു മുഖ്യമായും ആ ഗാനകാല സംഗീതം. സലിൽ ചൗധരിയുടെയും ബാബുരാജിൻറെയും ആർ കെ ശേഖറുടെയും ഇളയരാജയുടെയും ഈണത്തിലും ആ ഭാവന മലയാളിയോട് കൂട്ടുകൂടിയ പാട്ടുകളായി.
"പറഞ്ഞാൽ തീരാത്ത പാട്ടുകളുടെ പ്രണയപർവ്വമാണ് ശ്രീകുമാരൻ തമ്പിയുടെ ഗാന സംഭാവനകൾ..." ഇത് ഗിരീഷ് പുത്തഞ്ചേരിയുടെ ഗുരുദക്ഷിണയിൽ കുറിച്ച വാക്കുകൾ. ഹൃദയസരസ്സ് എന്ന പ്രിയ കവിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾക്ക് പുത്തഞ്ചേരി എഴുതിയ ആമുഖക്കുറിപ്പാണ് ഗുരുദക്ഷിണ.
ഹൃദയസരസ്സിനു കവി ഓഎൻവി എഴുതിയ അവതാരികയുടെ തലക്കെട്ട് പാട്ടിന്റെ പാലാഴി എന്നാണ്. ആ പാട്ടിന്റെ പാലാഴി കടഞ്ഞാൽ കിട്ടുക പ്രണയവും സാമാന്യ ദർശനങ്ങളുമാണ്. ആ ലളിതപദങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സംഗീതംപോലെ പതിഞ്ഞുപരക്കുന്ന പ്രണയഭാവമാണ് ഇതിൻറെ ചേലും ചന്തവും.
ഈ പാട്ടിൻറെ പാലാഴിയെ കൈക്കുടന്നയിലെടുത്ത് ആചമിക്കാൻ ഞാനൊരു അഗസ്ത്യനല്ലല്ലോ എന്ന് ഒഎൻവി ആരാധനാപൂർവം എഴുതുമ്പോൾ കവിയാകട്ടെ ആ പാട്ടുകടലിനെ ഒരു പാട്ടിൻറെ പല്ലവിയിൽ ഒരു ചിമിഴിലെന്നപോൽ ഇങ്ങനെ ഒതുക്കിപ്പറഞ്ഞു...
“ഹൃദയം കൊണ്ടെഴുതിയ കവിത
പ്രണയാമൃതം അതിൻ ഭാഷ..."
ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ടെലിവിഷൻ സീരിയല്‍ നിർമ്മാതാവ്... ഇങ്ങനെ മലയാള സിനിമാചരിത്രത്തിൽ സമാനതകളില്ലാത്ത ഉന്നതമായ ഒരിടമാണ് ശ്രീകുമാരൻ തമ്പി.
ഇന്ന് (മാർച്ച് 16) മലയാളത്തിന്റെ ശ്രീകുമാരൻ തമ്പിയുടെ എൺപതാം പിറന്നാൾ. ഇത് ശ്രീകുമാരൻ തമ്പിയുടെ ഗാനസാഗരത്തിൽനിന്നു ഞാൻ തെരഞ്ഞെടുത്ത 80 ഇഷ്ടഗാനങ്ങളുടെ പട്ടിക. പാട്ടോർമ്മകളിൽനിന്നും എന്റെ സ്വപ്ന, നഷ്ടസ്വപനങ്ങൾക്കും മോഹ, മോഹഭംഗങ്ങളും പ്രണയ, വിരഹങ്ങൾക്കുമൊപ്പം ഞാൻ ചേർത്തുവെക്കുന്ന ശ്രീകുമാരൻ തമ്പി ഗാനങ്ങൾ. ശ്രീകുമാരൻ തമ്പി എഴുതിയ ഇതിലും നല്ല പാട്ടുകൾ ഉണ്ടാകാം. എന്നാൽ ഇതാണ് എന്റെ ഇഷ്ടഗാനങ്ങൾ..
തെരഞ്ഞെടുത്ത 80 ഗാനങ്ങൾ
എം എസ് ബാബുരാജ്
1. 1968, അകലെ അകലെ നീലാകാശം... (മിടുമിടുക്കി)
2. 1972, ഭഗവാൻ ഭഗവത്ഗീതയിൽ പാടി... (സംഭവാമി യുഗേ യുഗേ)
3. 1972, ആയിരം വര്ണ്ണങ്ങൾ ... (പുള്ളിമാൻ)
4. 1972 , ചന്ദ്രബിംബം നെഞ്ചിലേറ്റും... (പുള്ളിമാന്‍)
5. 1973, കാട്ടരുവി ചിലങ്കകെട്ടി... (ലേഡീസ് ഹോസ്റ്റൽ)
വി ദക്ഷിണാമൂർത്തി
6. 1968, ഹൃദയസരസ്സിലേ പ്രണയപുഷ്‌പമേ... (പാടുന്ന പുഴ,.)
7. 1968, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം... (ഭാര്യമാർ സൂക്ഷിക്കുക)
8. 1968, വൈക്കത്തഷ്ടമി നാളിൽ... (ഭാര്യമാർ സൂക്ഷിക്കുക)
9. 1968, തൈപ്പൂയ കാവടിയാട്ടം (കണ്ണൂർ ഡീലക്സ്)
10. 1969, ഉത്തരാസ്വയംവരം കഥകളി... (ഡേഞ്ചർ ബിസ്‌കറ്റ്)
11. 1971, മനസ്സിലുണരൂ... (മറുനാട്ടിൽ ഒരു മലയാളി)
12. 1971, സുഖമെവിടെ ദുഃഖമെവിടെ ... (വിലക്ക് വാങ്ങിയ വീണ)
13. 1972, സന്ധ്യയ്ക്കെന്തിനു സിന്ദൂരം... (മായ)
14. 1972, പൊൻവെയിൽ മണിക്കച്ച... (നൃത്തശാല)
15. 1973, എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ... (ഉദയം)
16. 1973, ആറാട്ടിനാനകൾ എഴുന്നള്ളി... (ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു)
17. 1973, ഗോപീചന്ദന കുറിയണിഞ്ഞൂ... (ഫുട്‌ബോൾ ചാമ്പ്യൻ)
18. 1974, സ്വാതി തിരുനാളിൻ (സപ്ത സ്വരങ്ങൾ)
19. 1980, മഞ്ഞപ്പട്ടു ഞൊറിഞ്ഞു വാനം (അമ്പലവിളക്ക്)
ജി ദേവരാജന്‍
20. 1967, മദം പൊട്ടിച്ചിരിക്കുന്ന... (ചിത്രമേള)
21. 1968, കാട്ടുചെമ്പകം പൂത്തുലയുമ്പോൾ... (വെളുത്ത കത്രീന).
22. 1968, പ്രഭാതം വിടരും... (വെളുത്ത കത്രീന)
23. 1973, രാക്കുയിലിൻ രാജസദസ്സിൽ... (കാലചക്രം)
24. 1973, മലയാള ഭാഷതൻ മാദകഭംഗി... (പ്രേതങ്ങളുടെ താഴ്‌വര)
25. 197 , ആവണിപ്പൊൻ പുലരി... (പഞ്ചതന്ത്രം)
26. 1974, പിഞ്ചുഹൃദയം... (സേതുബന്ധനം)
27. 1976 , ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു... (അയൽക്കാരി)
28. 1976, സ്വന്തമെന്ന പദത്തിനെന്തർത്ഥം... (മോഹിനിയാട്ടം).
29. 1976, ഹൃദയേശ്വരി നിന്‍ നെടുവീർപ്പില്‍... (പഞ്ചാമൃതം)
30. 1976, മംഗളം നേരുന്നു... (ഹൃദയം ഒരു ക്ഷേത്രം)
31. 1977, കേരളം കേരളം... (മിനിമോൾ)
32. 1977, ജാതിമല്ലി പൂമഴയിൽ... (ലക്ഷ്മി)
33. 1977, നീലാംബുജങ്ങള്‍ വിടർന്നു... (സത്യവാൻ സാവിത്രി)
എം.എസ്.വിശ്വനാഥൻ
34. 1971, ഈശ്വരനൊരിക്കൽ വിരുന്നിനു പോയി... (ലങ്കാദഹനം)
35. 1972, കിലുക്കാതെ കിലുങ്ങുന്ന... (മന്ത്രകോടി)
36. 1973, കര്പ്പൂാര ദീപത്തിൻ കാന്തിയിൽ...(ദിവ്യദര്ശിനം)
37. 1974, ആ നിമിഷത്തിന്റെ നിർവൃതിയിൽ... (ചന്ദ്രകാന്തം)
38. 1974, ഹൃദയവാഹിനീ ഒഴുകുന്നു നീ... (ചന്ദ്രകാന്തം)
39. 1979, അയല പൊരിച്ചതുണ്ടു കരിമീൻ... (വേനലിൽ ഒരു മഴ)
40. 1979, കാവാലം ചുണ്ടൻ വള്ളം... (സിംഹാസനം)
41. 1979, സത്യനായകാ മുക്തിദായകാ... (ജീവിതം ഒരു ഗാനം)
42. 1979, ജീവിതം ഒരു ഗാനം... (ജീവിതം ഒരു ഗാനം)
എം കെ അർജ്ജുനന്‍
43. 1969, പാടാത്തവീണയും പാടും... (റസ്റ്റ് ഹൗസ്)
44. 1970, നീലക്കുട നിവർത്തി വാനം... (രക്തപുഷ്പം )
45. 1971, നിൻമണിയറയിലെ... (സിഐഡി നസീർ)
46. 1971, നീല നിശീഥിനി... (CID നസീർ)
47. 1972, ചന്ദ്ര രശ്മി തൻ… (അന്വേഷണം)
48. 1972, ദുഃഖമേ നിനക്കു… (പുഷ്‌പാഞ്ജലി)
49. 1972, നകഷത്ര കിന്നരന്മാർ… (പുഷ്‌പാഞ്ജലി)
50. 1973, കുയിലിൻറെ മണിനാദം കേട്ടൂ… (പത്മവ്യൂഹം)
51. 1973, പാലരുവിക്കരയില്‍... (പത്മവ്യൂഹം)
52. 1973,സുഖമൊരു ബിന്ദു... (ഇതു മനുഷ്യനോ)
53. 1973, നന്ത്യാർവട്ട പൂ ചിരിച്ചു... (പൂന്തേനരുവി)
54. 1974,മല്ലികപ്പൂവിൻ മധുരഗന്ധം... (ഹണിമൂൺ)
55. 1975, കസ്‌തൂരി മണക്കുന്നല്ലോ കാറ്റേ... (പിക്‌നിക്)
56. 1975,വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി... (പിക്‌നിക്)
57. 1975, ചെട്ടികുളങ്ങര ഭരണി നാളിൽ… (സിന്ധു)
58. 1975, സിന്ദൂരം തുടിക്കുന്ന... (ചട്ടമ്പിക്കല്യാണി)
59. 1975,തിരുവോണപ്പുലരിതന്‍... (തിരുവോണം)
60. 1977, ആയിരം അജന്താ ശില്പങ്ങളിൽ... (ശംഖുപുഷ്പം)
സലില്‍ ചൗധരി
61. 1976, പൂവിളി പൂവിളി പൊന്നോണമായി... (വിഷുക്കണി)
62. 1977, മലര്ക്കൊ ടി പോലേ... (വിഷുക്കണി)
63. 1976, ഒരു മുഖം മാത്രം കണ്ണിൽ... (ഏതോ ഒരു സ്വപ്‌നം)
64. 1978, പൂമാനം പൂത്തുലഞ്ഞു... (ഏതോ ഒരു സ്വപ്നം൦)
ആർ കെ ശേഖർ
65. 1971, അച്ചൻകോവിലാറ്റിലെ... (അനാഥ ശിൽപങ്ങൾ)
66. 1971, ഉഷസ്സോ സന്ധ്യയോ സുന്ദരി... (സുമംഗലി)
67. 1972, താമരപ്പൂ നാണിച്ചു... (ടാക്സികാര്‍)
68. 1972, മണിവർണ്ണനില്ലാത്ത... (മിസ് മേരി)
69. 1972, നീയെന്റെ വെളിച്ചം... (മിസ് മേരി)
ശ്യാം
70. 1979, മൗനരാഗപ്പൈങ്കിളീ നിൻ... (ശുദ്ധികലശം)
71. 1980, കാലം തെളിഞ്ഞു... (ഇടിമുഴക്കം)
72. 1989, ഹൃദയം കൊണ്ടെഴുതുന്ന കവിത... (അക്ഷരത്തെറ്റ്)
എം.ബി. ശ്രീനിവാസൻ
73. 1968, ചിരിക്കുമ്പോൾ കൂടെ... (കടല്‍)
വേദ്പാല്‍ വർമ്മ
74. 1973, ഏഴിലും പാലപൂത്തു... (കാട്)
സുന്ദര രാജൻ
75. 1990, കൂത്തമ്പലത്തിൽ വെച്ചോ... (അപ്പു)
വിദ്യാധരൻ
76. 1983, നഷ്ടസ്വപ്നങ്ങളേ... (വീണപൂവ്)
രവീന്ദ്രൻ
77. 1986, ഇന്നുമെന്റെ കണ്ണുനീരിൽ... (യുവജനോൽസവം) ∙
പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
78. 1987, ഒന്നാം രാഗം പാടി... (തൂവാനത്തുമ്പികൾ)
ഇളയരാജ
79. 1988, ഉണരുമീ ഗാനം... (മൂന്നാം പക്കം)
ശ്രീകുമാരൻ തമ്പി
80. 1993, മലയാളിപ്പെണ്ണേ നിന്റെ മനസ്സ്... (ബന്ധുക്കൾ ശത്രുക്കൾ)