'ഇജ്ജാതി ഫീൽ...'; സിത്താരയുടെ പ്രൊജക്ട് മലബാറിക്കസിലെ ഗാനം ഏറ്റെടുത്ത് ആരാധകർ
ഓരോ ഋതുവിനുള്ളിലാരോ സ്വരപ്പെടുത്തി ഓരോ നിറത്തിലുള്ള സംഗീതം രസരാഗം... വിവിധം അതിഗാഢം പ്രകൃതിയുടെ നാദം പ്രണയമയമാനന്ദം ലയമേഘം സമഭാവം ശുഭഗീതം പ്രൊജക്ട് മലബാറിക്കസ് എന്ന സംഗീതസംരംഭത്തിലെ ഗാനം ആസ്വാദകർക്കു മുൻപിൽ പങ്കുവച്ച് ഗായിക സിത്താര കൃഷ്ണകുമാർ. ബി.കെ ഹരിനാരായണൻ എഴുതിയ കവിതയ്ക്ക് സിത്താരയുടെ

ഓരോ ഋതുവിനുള്ളിലാരോ സ്വരപ്പെടുത്തി
ഓരോ നിറത്തിലുള്ള സംഗീതം
രസരാഗം... വിവിധം അതിഗാഢം
പ്രകൃതിയുടെ നാദം പ്രണയമയമാനന്ദം
ലയമേഘം സമഭാവം ശുഭഗീതം
പ്രൊജക്ട് മലബാറിക്കസ് എന്ന സംഗീതസംരംഭത്തിലെ ഗാനം ആസ്വാദകർക്കു മുൻപിൽ പങ്കുവച്ച് ഗായിക സിത്താര കൃഷ്ണകുമാർ. ബി.കെ ഹരിനാരായണൻ എഴുതിയ കവിതയ്ക്ക് സിത്താരയുടെ ശബ്ദവും സംഗീതവും ചേരുമ്പോൾ എന്തൊരു ഫീൽ ആണെന്നാണ് ആരാധകരുടെ കമന്റ്.
സിത്താരയുടെ സ്വന്തം ബാൻഡാണ് പ്രൊജക്ട് മലബാറിക്കസ്. നാടൻ ശീലുകളും പാശ്ചാത്യ ശൈലിയിലുള്ള താളവും ചേർത്തൊരുക്കിയ പ്രൊജകട് മലബാറിക്കസിന്റെ 'ഋതു' എന്ന ഗാനമാണ് ആരാധകർക്കു മുൻപിൽ അവതരിപ്പിച്ചത്. പാട്ടിന്റെ വരികളെക്കുറിച്ച് സിത്താര ആമുഖമായി പറഞ്ഞത് ഇങ്ങനെ: "ഇതു ഞങ്ങൾക്കു വേണ്ടി എഴുതി തന്നത് പ്രശസ്ത പാട്ടെഴുത്തുകാരനായ ബി.കെ ഹരിനാരായണൻ ആണ്. അതിമനോഹരമായി ഇതിന്റെ വരികൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ശരിയ്ക്കും കവിത തന്നെയാണ് ഇത്!"
പ്രൊജക്ട് മലബാറിക്കസിന്റെ കടുകുമണിപ്പാട്ടും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. കപ്പേള എന്ന ചിത്രത്തിൽ ഈ പാട്ട് ഉപയോഗിച്ചിട്ടുണ്ട്. ശ്രീനാഥ് നായർ, ലിബോയ് പ്രെയ്സ്ലി, സുനിൽ കുമാർ പി.കെ, മിഥുൻ പോൾ എന്നിവരാണ് സിത്താരയ്ക്കൊപ്പം പ്രൊജക്ട് മലബാറിക്കസിലുള്ളത്.