ഒരു താളത്തിൽ 27 പാട്ടുകൾ; വൈറലായി 'ശ്യാമതാളം' മ്യൂസിക് വിഡിയോ
മലയാള ചലച്ചിത്രഗാനരംഗത്ത് എണ്ണമറ്റ ഹിറ്റുകൾ സമ്മാനിച്ച സംഗീതസംവിധായകൻ ശ്യാമിന്റെ പാട്ടുകൾ കോർത്തിണക്കി ലോക്ഡൗൺ ദിനങ്ങൾ സംഗീതസാന്ദ്രമാക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. ഗായകരും ഓർക്കസ്ട്ര കലാകാരന്മാരും ഉൾപ്പടെ 42 പേർ ലോകത്തിന്റെ വിവിധ കോണുകളിലിരുന്നാണ് ഈ സംഗീതകൂട്ടായ്മ യാഥാർത്ഥ്യമാക്കിയത്. ഒരു

മലയാള ചലച്ചിത്രഗാനരംഗത്ത് എണ്ണമറ്റ ഹിറ്റുകൾ സമ്മാനിച്ച സംഗീതസംവിധായകൻ ശ്യാമിന്റെ പാട്ടുകൾ കോർത്തിണക്കി ലോക്ഡൗൺ ദിനങ്ങൾ സംഗീതസാന്ദ്രമാക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. ഗായകരും ഓർക്കസ്ട്ര കലാകാരന്മാരും ഉൾപ്പടെ 42 പേർ ലോകത്തിന്റെ വിവിധ കോണുകളിലിരുന്നാണ് ഈ സംഗീതകൂട്ടായ്മ യാഥാർത്ഥ്യമാക്കിയത്. ഒരു സംഗീതസംവിധായകൻ... ഒരു താളം... 27 ഗാനങ്ങൾ! ശ്യാമതാളം എന്ന മ്യൂസിക് വിഡിയോയെ ഏറ്റവും ലളിതമായി ഇങ്ങനെ പരിചയപ്പെടുത്താം.
ഫെലിക്സ് ദേവസ്യയാണ് വ്യത്യസ്തമായ ഈ ആശയത്തിനു പിന്നിൽ. "ഒരു സംഗീതസംവിധായകൻ, ഒരേ താളത്തിൽ വ്യത്യസ്തമായ ഗാനങ്ങളൊരുക്കുന്നത് അപൂർവമാണ്. അത്തരമൊരു പ്രതിഭയായിരുന്നു സംഗീതസംവിധായകൻ ശ്യാം. ആ പാട്ടുകളെല്ലാം തന്നെ ഹിറ്റുകളുമായിരുന്നു. ഒരേ താളത്തിലുള്ള ശ്യാം സാറിന്റെ 27 ഗാനങ്ങളാണ് ശ്യാമതാളത്തിൽ പാടിയിരിക്കുന്നത്,' ഫെലിക്സ് പറഞ്ഞു.
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സംഗീതപ്രതിഭകളാണ് ഈ മ്യൂസിക് വിഡിയോയ്ക്കു വേണ്ടി ഒത്തു ചേർന്നത്. മുംബൈ, ബെംഗലുരു, ദുബായ്, കാനഡ തുടങ്ങിയ ഇടങ്ങളിൽ നിന്ന് കലാകാരന്മാർ ശ്യാമതാളത്തിന്റെ ഭാഗമായി. ഗിറ്റാറിൽ പ്രശസ്ത കലാകാരന്മാരായ വിച്ചു അയ്യർ, സന്ദീപ് മോഹൻ, ബെന്നി ജോൺസൺ എന്നിവരും ഗായകരായി പിന്നണി ഗാനരംഗത്തും ഗാനമേളരംഗത്തും തിളങ്ങി നിൽക്കുന്ന കലാകാരന്മാരും കൈകോർത്തു. ആസ്വാദകരെ എഴുപതുകളിലേക്കും എൺപതുകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന ഗൃഹാതുരത്വമുണർത്തുന്ന 27 ഗാനങ്ങളാണ് ശ്യാമതാളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അവതാരകനൊപ്പം എത്തുന്ന 'ടൈഗർ സാബു' എന്ന അനിമേഷൻ കഥാപാത്രവും കൗതുകമുണർത്തുന്ന കാഴ്ചയാണ്. പിന്നണി ഗായകൻ രവിശങ്കറിന്റെ ആലാപനത്തോടെയാണ് സംഗീതശ്രേണി തുടങ്ങുന്നത്. 1981–ൽ പുറത്തിറങ്ങിയ ‘ഇളനീർ’ എന്ന ചിത്രത്തിൽ കെ.ജെ.യേശുദാസും എസ്.ജാനകിയും ചേർന്ന് ആലപിച്ച ‘ഈ താളം’ എന്ന ഗാനം രവിശങ്കറും ഗായികയും അഭിനേത്രിയുമായ മനീഷ കെ.എസും ചേർന്ന് ആലപിക്കുന്നു. ഗാനമേളകളിലൂടെ പ്രശസ്തയായ റീന മുരളി, ഡോ. ബിനീത, ബിനു ആനന്ദ്, അരുൺ കുമാർ എന്നിങ്ങനെ നിരവധി ഗായകർ ഈ സംഗീതശ്രേണിയുടെ ശബ്ദമായി കണ്ണി ചേർന്നു. റിഥം വായിച്ചത് മഹേഷ് മണിയും സുനിച്ചനും പിൻസണും ചേർന്നായിരുന്നു.
ഓർമ തൻ വാസന്ത നന്ദനത്തോപ്പിൽ, മൈനാകം കടലിൽ നിന്നുയരുന്നുവോ, കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും, കസ്തൂരി മാൻ കരുന്നേ തുടങ്ങി മലയാളികള്‍ എന്നെന്നും ആസ്വദിക്കുന്ന അവിസ്മരണീയ ഗാനങ്ങൾ ശ്യാമതാളത്തിലൂടെ ഒരിക്കൽക്കൂടി സംഗീതപ്രേമികൾക്ക് മുന്നിലെത്തുന്നു. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ശ്യാമതാളത്തിനു ലഭിക്കുന്നത്. ശബ്ദസങ്കലനം: അലക്സ് ദേവസ്യ, ദൃശ്യ സങ്കലനം: കിഷോർ, അനിമേഷൻ: അവിനാഷ് തോമസ്.