പ്രതീക്ഷയുടെ പാട്ടുമായി കമലഹാസന്‍; അണിചേർന്ന് തമിഴകത്തെ പ്രിയഗായകർ
ആശങ്കയുടെ കോവിഡ് കാലത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും പാട്ടുമായി കമലഹാസന്‍. തമിഴിലെ പ്രമുഖ ഗായകരേയും സംഗീത സംവിധായകരേയും കോര്‍ത്തിണക്കിയാണ് പാട്ടൊരുക്കിയത്. ‘അറിവും അന്‍പും’ എന്നു പേരിട്ടിരിക്കുന്ന പാട്ട് റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. കമലഹാസന്റെ

ആശങ്കയുടെ കോവിഡ് കാലത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും പാട്ടുമായി കമലഹാസന്‍. തമിഴിലെ പ്രമുഖ ഗായകരേയും സംഗീത സംവിധായകരേയും കോര്‍ത്തിണക്കിയാണ് പാട്ടൊരുക്കിയത്. ‘അറിവും അന്‍പും’ എന്നു പേരിട്ടിരിക്കുന്ന പാട്ട് റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി.
കമലഹാസന്റെ വരികൾക്ക് ജിബ്രാൻ സംഗീതം പകർന്നിരിക്കുന്നു. താരത്തെ കൂടാതെ ശങ്കര്‍ മഹാദേവന്‍, ബോംബെ ജയശ്രീ, യുവന്‍ ശങ്കര്‍ രാജ, സിദ്ദ് ശ്രീരാം, അനിരുദ്ധ്, ആന്‍ഡ്രിയ, ശ്രുതി ഹാസന്‍ എന്നിവരും ആലാപനത്തിൽ പങ്കു ചേർന്നു. ലിഡിയൻ നാദസ്വരം പിയാനോയിൽ ഈണമൊരുക്കി. ദുരിത കാലത്തും ഒരുമിച്ചു നിൽക്കണമെന്നും സ്നേഹം മാത്രമാണ് അനശ്വരമെന്നും പാട്ടിൽ പറഞ്ഞു വയ്ക്കുന്നു.
കോവിഡ് മഹാമാരിക്കു ശേഷം പുതിയൊരു ലോകം നമുക്കു മുന്നിൽ തുറക്കപ്പെടുമെന്നും ആസ്വാദകർക്ക് ഈ പാട്ട് പ്രചോദനമാകുമെന്ന പ്രതീക്ഷയുണ്ടെന്നും കമലഹാസൻ പറഞ്ഞു. പാട്ടിനു മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.