കുഞ്ഞു പിറക്കുമ്പോഴേക്കും കോവിഡ് ഭീതി ഒഴിയുമോ? ഗർഭകാല ആശങ്ക വെളിപ്പെടുത്തി പോപ് താരം കാറ്റി പെറി
കോവിഡ് മഹാമാരിയുടെ കാലത്തെ ഗർഭാവസ്ഥ ഒരിക്കലും മറക്കാനാകില്ലെന്ന് തുറന്നു പറഞ്ഞ് പോപ് താരം കാറ്റി പെറി. ജീവിതപങ്കാളി ഒർലാണ്ടോ ബ്ലൂമിനൊപ്പം ആദ്യ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയാണ് ഗായിക. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും മാനസിക സംഘർഷങ്ങളും ഗർഭകാലത്ത് വെല്ലുവിളിയാണെന്ന് ഗായിക

കോവിഡ് മഹാമാരിയുടെ കാലത്തെ ഗർഭാവസ്ഥ ഒരിക്കലും മറക്കാനാകില്ലെന്ന് തുറന്നു പറഞ്ഞ് പോപ് താരം കാറ്റി പെറി. ജീവിതപങ്കാളി ഒർലാണ്ടോ ബ്ലൂമിനൊപ്പം ആദ്യ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയാണ് ഗായിക. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും മാനസിക സംഘർഷങ്ങളും ഗർഭകാലത്ത് വെല്ലുവിളിയാണെന്ന് ഗായിക അഭിപ്രായപ്പെട്ടു.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായികയുടെ തുറന്നു പറച്ചിൽ. 'ഈ ദിവസങ്ങളിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നിറവേറ്റുക എന്നത് അപ്രായോഗികമാണ്. പലതും കഴിക്കാൻ തോന്നും. പക്ഷേ, അതൊന്നും കഴിയണമെന്നില്ല. എങ്കിലും, നിരവധി കാര്യങ്ങളോട് ഞാനീ ദിവസങ്ങളിൽ കടപ്പെട്ടിരിക്കുന്നു. ഈ സമയത്തെ ഗർഭകാലം ജീവിതാവസാനം വരെ ഓർമയിലുണ്ടാകും,' കാറ്റി പറഞ്ഞു.
ഈ അടുത്ത കാലത്താണ് കാറ്റി അമ്മയാകാൻ തയ്യാറെടുക്കുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. ഗർഭം ധരിച്ചതിനെത്തുടര്‍ന്ന് ‘നെവർ വോൺ വൈറ്റ്’ എന്ന സംഗീത ആൽബം ഗായിക ഉപേക്ഷിച്ചിരുന്നു. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കാറ്റിയും പങ്കാളിയും ഒൗദ്യോഗിക പരിപാടികൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുകയാണ്. ധാരാളം സമയമുള്ളതിനാൽ വ്യായാമത്തിനും വിശ്രമത്തിനും മറ്റുമായി സമയം കണ്ടെത്തി ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കുകയാണ് കാറ്റി. കുഞ്ഞു പിറക്കുമ്പോഴേക്കും നിലവിലെ ഭീതിജനകമായ സാഹചര്യം പൂർണമായും ശാന്തമാകുമെന്ന പ്രതീക്ഷയിലാണ് ഗായിക.