മഹാമാരിയെ നേരിടാൻ ഒറ്റക്കെട്ടായി നിൽ‍ക്കുന്ന കേരളത്തെക്കുറിച്ച് സംഗീതസംവിധായകൻ പി.എസ്.ജയഹരി ഒരുക്കിയ ‘ഒരുമിച്ചിതാ മലയാളികൾ’ എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. കോവിഡിനെതിരായുള്ള യുദ്ധത്തിൽ പൊരുതി ജയിക്കാൻ നാം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മാർഗ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാമാരിയെ നേരിടാൻ ഒറ്റക്കെട്ടായി നിൽ‍ക്കുന്ന കേരളത്തെക്കുറിച്ച് സംഗീതസംവിധായകൻ പി.എസ്.ജയഹരി ഒരുക്കിയ ‘ഒരുമിച്ചിതാ മലയാളികൾ’ എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. കോവിഡിനെതിരായുള്ള യുദ്ധത്തിൽ പൊരുതി ജയിക്കാൻ നാം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മാർഗ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ സുരക്ഷിതരായിരുന്നു മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം എന്നുമുള്ള സന്ദേശമാണ് പാട്ടിൽ പറഞ്ഞു വയ്ക്കുന്നത്. 

ADVERTISEMENT

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അലമാര’ എന്ന ചിത്രത്തിന്റെ കഥാകൃത്ത് മഹേഷ് ഗോപാല്‍ ആണ് പാട്ടിനു വരികളൊരുക്കിയത്. പി.എസ്.ജയഹരി സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു. റോണി ജോർജ് ഗിറ്റാറിൽ ഈണമൊരുക്കി. എബിൻ പോൾ മിക്സിങ്ങും അഖിൽ എസ്.കിരൺ എഡിറ്റിങ്ങും നിർവഹിച്ചു. പ്രതിഫലം കൂടാതെയാണ് എല്ലാവരും പട്ടിന്റെ ഭാഗമായത്. 

ADVERTISEMENT

ലോക്ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് വീട്ടിൽ തന്നെയിരുന്നാണ് ജയഹരിയും സംഘവും സംഗീത വിഡിയോ ഒരുക്കിയത്. ഈ കോവിഡ് കാലത്ത് കർമനിരതരായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയ നേതൃത്വം, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരോടുള്ള ആദാരസൂചകമായാണ് പാട്ടൊരുക്കിയതെന്ന് ജയഹരി പറഞ്ഞു. 

ADVERTISEMENT

ചലച്ചിത്ര താരം ഇന്ദ്രൻസ് മാസ്ക് നിർമിച്ചു ധരിക്കുന്നതിന്റെ ദൃശ്യത്തോടെയാണ് പാട്ട് ആരംഭിക്കുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സേവനങ്ങളുടെയും ദൃശ്യങ്ങളാണ് ഗാനംരഗത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം വൈറലായ ഗാനത്തിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ ഒറ്റക്കെട്ടായി നിൽക്കാൻ ഈ ഗാനം പ്രചോദനമാകുന്നുവെന്ന് ആസ്വാദകർ അഭിപ്രായപ്പെട്ടു.