കൂളിങ് ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ആയി കറുത്തമ്മ; കൈപിടിച്ച് സുരഭി ലക്ഷ്മി: വിഡിയോ
മലയാളികളുടെ പ്രിയ നടി ഷീലയുടെ കൈ പിടിച്ച് ആർത്തുല്ലസിച്ചു നടക്കുന്ന രസകരമായ വിഡിയോ പങ്കുവച്ച് സുരഭി ലക്ഷ്മി. ഇരുവരും ഒരുമിച്ച് ന്യൂയോർക്കിൽ പങ്കിട്ട നിമിഷങ്ങളാണ് സുരഭി ആരാധകർക്കായി പങ്കുവച്ചത്. ചെമ്മീൻ സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കൂളിങ് ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ആഘോഷപൂർവം നടന്നു

മലയാളികളുടെ പ്രിയ നടി ഷീലയുടെ കൈ പിടിച്ച് ആർത്തുല്ലസിച്ചു നടക്കുന്ന രസകരമായ വിഡിയോ പങ്കുവച്ച് സുരഭി ലക്ഷ്മി. ഇരുവരും ഒരുമിച്ച് ന്യൂയോർക്കിൽ പങ്കിട്ട നിമിഷങ്ങളാണ് സുരഭി ആരാധകർക്കായി പങ്കുവച്ചത്. ചെമ്മീൻ സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കൂളിങ് ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ആഘോഷപൂർവം നടന്നു വരുന്ന താരങ്ങളാണ് വിഡിയോയിലുള്ളത്.
പ്രിയ താരങ്ങളുടെ ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മലയാള ചലച്ചിത്ര മേഖലയിലെ രണ്ടു തലമുറകളിലെ ശ്രദ്ധേയമായ നായികമാരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷം ആരാധകർ പ്രകടിപ്പിച്ചു. മലയാളികളുടെ സ്വന്തം കറുത്തമ്മയെ പ്രസരിപ്പോടെയും തികഞ്ഞ ഊർജത്തോടെയും സ്ക്രീനിൽ കണ്ടതും ആരാധകരിൽ ആവേശമുണർത്തി. ഇതാര് കറുത്തമ്മയോ? ലുക്ക് പൊളിയാണല്ലോ, ഷീലാമ്മ ഉയിർ തുടങ്ങി രസകരമായ പല കമന്റുകളും വിഡിയോയ്ക്കു ലഭിക്കുന്നുണ്ട്.
സുരഭി പങ്കുവച്ച വിഡിയോ മണിക്കൂറുകൾക്കകമാണ് വൈറലായത്. ഷീല-മധു താരജോഡികൾ ഒരുമിച്ച ‘ചെമ്മീൻ’ എന്ന ചിത്രത്തിലെ ‘പണ്ടൊരു മുക്കുവൻ മുത്തിനു പോയി...’ എന്ന ഗാനമാണ് സുരഭി വിഡിയോയുടെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നത്. 1965–ൽ പുറത്തിറങ്ങിയ ചെമ്മീനും കറുത്തമ്മയും ഈ പാട്ടും മലയാള ചലച്ചിത്ര മേഖലയിലെ ഒരു കാലഘട്ടത്തെ തന്നെ അനുസ്മരിപ്പിക്കുന്നതാണ്. വയലാർ രാമവർമയെഴുതിയ വരികൾക്ക് സലീൽ ചൗധരിയാണ് സംഗീതം പകർന്നത്. കെ.ജെ.യേശുദാസും പ.ലീലയും ചേർന്ന് ആലപിച്ച ഗാനം മലയാളത്തിലെ നിത്യഹരിതഗാനങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഒന്നാണ്.