സിറിയക് ആ പാട്ടിലറിഞ്ഞു, അടുത്തുള്ളോരടുപ്പം
ആലുവ∙ യുസി കോളജിലെ രണ്ടാം വർഷ സുവോളജി ബിരുദ വിദ്യാർഥി സിറിയക് അഗസ്റ്റിനു ലോക്ഡൗൺ സമ്മാനിച്ചത് അടുത്തുണ്ടായിട്ടും തിരിച്ചറിയാതിരുന്ന 2 സഹോദരിമാരെ: ഒരാൾ സഹപാഠി; മറ്റൊരാൾ അധ്യാപിക. എംജി സർവകലാശാല യുവജനോത്സവത്തിൽ വെസ്റ്റേൺ മ്യൂസിക് ഗ്രൂപ്പ് സോങ്ങിൽ ഒന്നാം സ്ഥാനം നേടിയ യുസി കോളജ് ടീമിലെ ഡ്രമ്മറാണ്

ആലുവ∙ യുസി കോളജിലെ രണ്ടാം വർഷ സുവോളജി ബിരുദ വിദ്യാർഥി സിറിയക് അഗസ്റ്റിനു ലോക്ഡൗൺ സമ്മാനിച്ചത് അടുത്തുണ്ടായിട്ടും തിരിച്ചറിയാതിരുന്ന 2 സഹോദരിമാരെ: ഒരാൾ സഹപാഠി; മറ്റൊരാൾ അധ്യാപിക. എംജി സർവകലാശാല യുവജനോത്സവത്തിൽ വെസ്റ്റേൺ മ്യൂസിക് ഗ്രൂപ്പ് സോങ്ങിൽ ഒന്നാം സ്ഥാനം നേടിയ യുസി കോളജ് ടീമിലെ ഡ്രമ്മറാണ് അശോകപുരം സ്വദേശി സിറിയക്.
ലോക്ഡൗൺ കാലത്തു ടീം അംഗങ്ങൾ അവരവരുടെ വീട്ടിലിരുന്നു ചിട്ടപ്പെടുത്തി യോജിപ്പിച്ച ‘കോവിഡ് റാപ്സഡി’ എന്ന മ്യൂസിക് വിഡിയോ യൂട്യൂബിലിട്ടു. സംഘത്തിലെ സാറയുടെ അമ്മ സൂസൻ ഇതു ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. സൂസന്റെ ചിത്രം കണ്ടപ്പോൾ സിറിയക്കിന്റെ മാതാപിതാക്കൾക്കു സംശയം: 30 വർഷം മുൻപു വിദേശത്തു പോയ ബന്ധു സൂസനല്ലേ ഇത്?
സിറിയക് ഉടൻ സാറ സരൂപിനെ വിളിച്ചു. ഫോൺ എടുത്തത് അമ്മ സൂസൻ. ചോദിച്ചും പറഞ്ഞും വന്നപ്പോൾ, ബന്ധുക്കൾ തന്നെ: സിറിയക്കിന്റെ പിതാവ് അഗസ്റ്റിന്റെ അമ്മയുടെ അച്ഛനും സാറയുടെ അമ്മ സൂസന്റെ അച്ഛന്റെ അച്ഛനും സഹോദരന്മാർ. എന്നു മാത്രമല്ല, സിറിയക്കിന്റെ സുവോളജി അധ്യാപിക എലിസബത്ത് മാത്യു, സൂസന്റെ ചേച്ചി മേരിയുടെ മകൾ. അങ്ങനെ ഒരു പാട്ടിലൂടെ കിട്ടിയതു 2 സഹോദരിമാരെ!