ഒരു കപ്പ് ചൂടു ചായയും പശ്ചാത്തലത്തിൽ മഴയുടെ ശബ്ദവും കേൾക്കാൻ ഇഷ്ടം തോന്നുന്ന പാട്ടുമായി അൽപനേരം! മലയാളിയുടെ കാൽപനിക ചിന്തയിലെ ഏറ്റവും മനോഹരമായ കോംപോകളിലൊന്നാണിത്. ഇതിലേക്ക് നിത്യഹരിത ഹിന്ദി ഗാനം കൂടി ചേർത്തുവയ്ക്കുകയാണ് ഗായകൻ അനൂപ് ശങ്കർ. മൺസൂണിനെ വരവേൽക്കാനൊരുങ്ങുന്ന സംഗീതപ്രേമികൾക്ക്, ആർ.ഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കപ്പ് ചൂടു ചായയും പശ്ചാത്തലത്തിൽ മഴയുടെ ശബ്ദവും കേൾക്കാൻ ഇഷ്ടം തോന്നുന്ന പാട്ടുമായി അൽപനേരം! മലയാളിയുടെ കാൽപനിക ചിന്തയിലെ ഏറ്റവും മനോഹരമായ കോംപോകളിലൊന്നാണിത്. ഇതിലേക്ക് നിത്യഹരിത ഹിന്ദി ഗാനം കൂടി ചേർത്തുവയ്ക്കുകയാണ് ഗായകൻ അനൂപ് ശങ്കർ. മൺസൂണിനെ വരവേൽക്കാനൊരുങ്ങുന്ന സംഗീതപ്രേമികൾക്ക്, ആർ.ഡി ബർമന്റെ സംഗീതത്തിൽ കിഷോർ കുമാറും ലതാ മങ്കേഷ്ക്കറും ചേർന്നു പാടിയ ഒരു മഴപ്പാട്ടാണ് അനൂപ് സമ്മാനിക്കുന്നത്; റിം ജിം ഗിരേ സാവൻ....!

ADVERTISEMENT

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു സ്വകാര്യ വിരുന്നിൽ വച്ച് അമിതാഭ് ബച്ചനു മുൻപിൽ ഈ ഗാനം അവതരിപ്പിക്കാൻ കഴിഞ്ഞ അനുഭവം ഈ പാട്ടു പങ്കുവച്ചുകൊണ്ട് ഗായകൻ ഓർത്തെടുത്തു. വിരുന്നിനിടയിൽ അമിതാഭ് ബച്ചനായി അനൂപ് പാടിയ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ പാട്ട് മുഴുവനായി ആലപിക്കണമെന്നും നിരവധി പേർ അനൂപ് ശങ്കറിനോടു ആവശ്യപ്പെട്ടിരുന്നു. അവരുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് അനൂപ് ശങ്കർ ആ ഹിന്ദി ഗാനത്തിന്റെ കവർ പതിപ്പ് പുറത്തിറക്കിയത്. 

ADVERTISEMENT

"ആവി പറക്കുന്ന ഒരു കപ്പ് ചായ എടുക്കൂ... സ്വസ്ഥമായി ഇരിക്കൂ... ഹെഡ്ഫോൺ വയ്ക്കൂ... ആ പഴയ ഓർമകളിലേക്ക് ഒരു യാത്ര പോകാം," കവർ വേർഷൻ പങ്കുവച്ചുകൊണ്ട് അനൂപ് ശങ്കർ കുറിച്ചു. രാമു രാജാണ് അനൂപ് ശങ്കറിനുവേണ്ടി ഗാനം അറേഞ്ച് ചെയ്തത്. വിഡിയോ ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതും അമോഷ് പുതിയാട്ടിലാണ്. മികച്ച പ്രതികരണമാണ് ഗാനത്തിന് സംഗീതാരാധകരിൽ നിന്നു ലഭിക്കുന്നത്. അനൂപ് ശങ്കറിന്റെ ശബ്ദത്തിൽ ഈ ഗാനത്തിന് വല്ലാത്തൊരു ഫീലുണ്ടെന്നും ആരാധകർ കുറിച്ചു.