‘ഞാൻ ഈ ലോകത്തിൽ മമ്മിയോടൊപ്പം, നീ അങ്ങകലെ പപ്പയ്ക്കരികിൽ’; ഉള്ളു പൊള്ളിച്ച് സാജിദ് ഖാന്റെ കുറിപ്പ്
അകാലത്തിൽ വേർപെട്ട സംഗീതസംവിധായകൻ വാജിദ് ഖാന്റെ ഓർമകളിൽ ഉള്ളു തൊടും കുറിപ്പുമായി സഹോദരൻ സാജിദ് ഖാൻ. ‘ഈ ലോകത്തിൽ മമ്മിയോടൊപ്പം ഞാനും അങ്ങകലെ മറ്റൊരു ലോകത്തിൽ പപ്പയോടൊപ്പം നീയും’ എന്നാണ് സാജിദ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിച്ചത്. വാജിദിനൊപ്പം നിൽക്കുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റു

അകാലത്തിൽ വേർപെട്ട സംഗീതസംവിധായകൻ വാജിദ് ഖാന്റെ ഓർമകളിൽ ഉള്ളു തൊടും കുറിപ്പുമായി സഹോദരൻ സാജിദ് ഖാൻ. ‘ഈ ലോകത്തിൽ മമ്മിയോടൊപ്പം ഞാനും അങ്ങകലെ മറ്റൊരു ലോകത്തിൽ പപ്പയോടൊപ്പം നീയും’ എന്നാണ് സാജിദ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിച്ചത്. വാജിദിനൊപ്പം നിൽക്കുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റു ചെയ്തിട്ടുണ്ട്.
സഹോദരന്റെ വേർപാടിൽ സാജിദിന്റെ മനസ് എത്രത്തോളം വേദനിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. വാജിദിനോടുള്ള സ്നേഹാദരവ് പ്രകടമാക്കി സാജിദ് കഴിഞ്ഞ ദിവസം ഒരു ഹ്രസ്വ വിഡിയോ പങ്കുവച്ചിരുന്നു.
സാജിദിനൊപ്പമായിരുന്നു വാജിദ് ഖാന്റെ സംഗീത പ്രയാണം. സാജിദ്–വാജിദ് എന്നീ പേരിലാണ് ഇരട്ട സംഗീതസംവിധായകർ അറിയപ്പെടുന്നത്. ഇരുവരും ചേർന്ന് ബോളിവുഡിൽ സൃഷ്ടിച്ചത് നിരവധി ഹിറ്റുകളാണ്. സൽമാന്‍ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇവർ ബോളിവുഡിൽ ശ്രദ്ധേയരായത്. 1998–ൽ പുറത്തിറങ്ങിയ "പ്യാർ കിയ തോ ഡർനാ ക്യാ" എന്ന ചിത്രത്തിലൂടെയായിരുന്നു വാജിദ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സൽമാൻ ഖാനു വേണ്ടിയാണ് ഭൂരിഭാഗം ഗാനങ്ങളും ചിട്ടപ്പെടുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വാജിദ് ഖാൻ വിട വാങ്ങിയത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയവെ ആയിരുന്നു അന്ത്യം. സംഗീതസംവിധായകൻ സലിം മർച്ചന്റ് ആണ് വാജിദ് ഖാന്റെ വിയോഗ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, കരൺ ജോഹർ, വരുൺ ധവാൻ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.