സിത്താര കൃഷ്ണകുമാര്‍ എന്ന ഗായികയോടു സംഗീതപ്രേമികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പാട്ടിനൊപ്പം അവര്‍ ചേര്‍ത്തുപിടിക്കുന്ന വ്യക്തിബന്ധങ്ങളും നിലപാടുകളും കൂടിയാണ് അവരെ ആരാധകരുടെ പ്രിയഗായികയാക്കുന്നത്. പിതൃദിനത്തില്‍ ഉള്ളുതൊടുന്ന ഒരു കുറിപ്പും ഗാനവുമായാണ് ഗായിക ആരാധകര്‍ക്കു മുന്‍പിലെത്തിയത്. സ്വന്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിത്താര കൃഷ്ണകുമാര്‍ എന്ന ഗായികയോടു സംഗീതപ്രേമികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പാട്ടിനൊപ്പം അവര്‍ ചേര്‍ത്തുപിടിക്കുന്ന വ്യക്തിബന്ധങ്ങളും നിലപാടുകളും കൂടിയാണ് അവരെ ആരാധകരുടെ പ്രിയഗായികയാക്കുന്നത്. പിതൃദിനത്തില്‍ ഉള്ളുതൊടുന്ന ഒരു കുറിപ്പും ഗാനവുമായാണ് ഗായിക ആരാധകര്‍ക്കു മുന്‍പിലെത്തിയത്. 

ADVERTISEMENT

സ്വന്തം ഇഷ്ടങ്ങളെ പോലും മാറ്റി വച്ച് മകളെ ഒരു പാട്ടുകാരിയായി വളര്‍ത്താന്‍ മുന്നിട്ടിറങ്ങിയ അച്ഛനെ കുറിച്ചായിരുന്നു സിത്താരയുടെ കുറിപ്പ്. 'എന്റെ പാട്ടു വന്ന വഴിയാണ് അച്ഛന്‍. ഒരുപക്ഷേ പഠിപ്പിലും ജോലിത്തിരക്കിലും പെട്ടുപോവാതെ, പാട്ടിന്റെ വഴിയിൽ പോയിരുന്നെങ്കിൽ നല്ല മുത്തുപോലത്തെ പാട്ടുകാരൻ ആവുമായിരുന്നു അച്ഛൻ,' സിത്താര കുറിച്ചു. ഒപ്പം അച്ഛന്‍ ആദ്യമായി പാടി പഠിപ്പിച്ച ലളിതഗാനം അച്ഛനൊപ്പം പാടുന്നതിന്റെ അതിമനോഹരമായ വിഡിയോയും പങ്കുവച്ചു. സിത്താരയുടെ ബാല്യകാല ചിത്രങ്ങള്‍ ചേര്‍ത്തു വച്ചായിരുന്നു ആ സ്പെഷല്‍ വിഡിയോ ഗായിക ഒരുക്കിയത്. 

ADVERTISEMENT

സിത്താരയുടെ വാക്കുകള്‍: "ഇന്നലെ അച്ഛനോട് ഒരു പാട്ട് പാടി അയച്ചുതരാൻ പറഞ്ഞപ്പോൾ, വെറുതെവാട്സാപ്പിൽ പാടി അയച്ചുതന്നതാണ് ഈ പാട്ട് !!! ആദ്യമായി അച്ഛൻ ഒരു ലളിതഗാന മത്സരത്തിനായി എന്നെ പഠിപ്പിച്ച പാട്ടാണ് ഇത് !! എന്റെ പാട്ടുവന്ന വഴിയാണ് അച്ഛൻ !! ഒരുപക്ഷേ പഠിപ്പിലും ജോലിത്തിരക്കിലും പെട്ടുപോവാതെ, പാട്ടിന്റെ വഴിയിൽ പോയിരുന്നെങ്കിൽ നല്ല മുത്തുപോലത്തെ പാട്ടുകാരൻ ആവുമായിരുന്നു അച്ഛൻ !! അതിൽ അച്ഛന് ഇത്തിരി സങ്കടം ഉള്ളതായി എനിക്ക് തോന്നിയിട്ടും ഉണ്ട് !! ആ സങ്കടം തീർക്കൽ കൂടിയായിരുന്നു എന്നെ മുഴുവനായും കലയിലേക്ക് തിരിച്ചു വിടാനുള്ള അമ്മയുടെയും അച്ഛന്റെയും ആവേശം !! ഇന്നും അച്ഛന്റെ മുന്നിൽ പാടാൻ ഒരു വെപ്രാളം ആണ്, തെറ്റ് കണ്ടുപിടിക്കലാണ് മൂപ്പരുടെ "മെയിൻ" !! എന്തായാലും അച്ഛൻദിവസവും, സംഗീതദിനവും ഒരുമിക്കുന്ന ഇന്ന് എന്റെ അച്ഛകുട്ടന് ഒരു സമ്മാനം !!ശ്രീകുമാരൻ തമ്പി സർന്റെ വരികൾക്ക്, ദക്ഷിണാമൂർത്തി സ്വാമിയുടെ ഈണം, ദാസേട്ടന്റെ ശബ്ദം... അങ്ങനെ പിറന്ന ഒരു മഹത്തായ സൃഷ്‌ടിയാണ് ഇതെന്ന തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് ഈ പാട്ട് കേട്ടതും പഠിച്ചതും !!!അതുകൊണ്ട് ഇതെനിക്ക് അച്ഛന്റെ പാട്ടാണ് ആദ്യം !!!"

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT