വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമലോകത്തെ ഒന്നാകെ കയ്യിലെടുത്ത് ഗായിക ആര്യ ദയാൽ. കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയാണ് ആര്യയുടെ അമ്പരപ്പിക്കും പ്രകടനം. മണിക്കൂറുകൾക്കകം വൈറലായ പാട്ട് സംഗീതസംവിധായകൻ ശ്രീവത്സൻ ജെ. മേനോൻ ഉൾപ്പെടെ നിരവധി പേര്‍ പങ്കുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമലോകത്തെ ഒന്നാകെ കയ്യിലെടുത്ത് ഗായിക ആര്യ ദയാൽ. കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയാണ് ആര്യയുടെ അമ്പരപ്പിക്കും പ്രകടനം. മണിക്കൂറുകൾക്കകം വൈറലായ പാട്ട് സംഗീതസംവിധായകൻ ശ്രീവത്സൻ ജെ. മേനോൻ ഉൾപ്പെടെ നിരവധി പേര്‍ പങ്കുവച്ചു. സംഗീതോപകരണത്തിൽ ഈണമിട്ടാണ് ആര്യയുടെ ഗംഭീര പ്രകടനം. 

ADVERTISEMENT

‘ബിലീവർ എന്ന’ പ്രശസ്തമായ ആൽബത്തിലെ ‘ഐ വാസ് ബ്രോക്കൺ ഫ്രം എ യങ് ഏജ്’ എന്ന ഗാനം ഗായിക ശ്രുതി ചേർത്തു പാടുന്നുണ്ട്. ഈണവും താളവും മുറിയാതെയുള്ള തുടർച്ചയായ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമ ലോകം. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. സംഗീതത്തെക്കുറിച്ച് യാതൊന്നും അറിയാത്തവരെ പോലും പിടിച്ചിരുത്തും വിധത്തിലാണ് ആര്യയുടെ പ്രകടനം എന്നാണ് പ്രേക്ഷകപ്രതികരണങ്ങൾ. ഭാഷയും വാക്കുകളുടെ അർഥവും മനസ്സിലാകാത്തവർ പോലും ഗായികയുടെ പ്രകടനത്തിന്റെ താളം കേട്ട് ആസ്വദിച്ച് കയ്യടിക്കുകയാണ്. ‘ഒന്നും പറയാനില്ല കിളി പോയി’ എന്നാണ് പ്രേക്ഷകപക്ഷം. 

ADVERTISEMENT

‘സഖാവ്’ എന്ന കവിതയുടെ ആലാപനത്തിലൂടെ സംഗീതപ്രേമികളെയാകെ കയ്യിലെടുത്ത ഗായികയാണ് ആര്യ ദയാൽ. നിരവധി ആരാധകരെ പാട്ട് സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ആര്യയുടെ വ്യത്യസ്തമായ ആലാപനവും ആവിഷ്കാരവും കണ്ട് പലരും ‘സഖാവ് ഗായിക’ എന്നാണ് ആര്യയെ അഭിസംബോധന ചെയ്യുന്നത്. ആര്യയുടെ പ്രകടനത്തിന്റെ വിഡിയോ ഇപ്പോൾ പലരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ സ്റ്റാറ്റസുകളായി മാറിക്കഴിഞ്ഞു.