മുഹമ്മദ് റഫി... അതൊരു കാലഘട്ടത്തിന്റെ പേരാണ്. നാദധാരയായി നമ്മളിലേക്ക് ഒഴുകിയൊരു സംഗീതനദിയുടെ പേര്. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ കാലചക്രം ഇങ്ങനെ ഗതിവേഗങ്ങൾ കൂട്ടിയും കുറിച്ചും കടന്നുപോകുമ്പോഴും അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിച്ച അപൂർവ്വം വ്യക്തിത്വങ്ങളിലൊരാൾ. അതാണ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ

മുഹമ്മദ് റഫി... അതൊരു കാലഘട്ടത്തിന്റെ പേരാണ്. നാദധാരയായി നമ്മളിലേക്ക് ഒഴുകിയൊരു സംഗീതനദിയുടെ പേര്. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ കാലചക്രം ഇങ്ങനെ ഗതിവേഗങ്ങൾ കൂട്ടിയും കുറിച്ചും കടന്നുപോകുമ്പോഴും അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിച്ച അപൂർവ്വം വ്യക്തിത്വങ്ങളിലൊരാൾ. അതാണ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഹമ്മദ് റഫി... അതൊരു കാലഘട്ടത്തിന്റെ പേരാണ്. നാദധാരയായി നമ്മളിലേക്ക് ഒഴുകിയൊരു സംഗീതനദിയുടെ പേര്. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ കാലചക്രം ഇങ്ങനെ ഗതിവേഗങ്ങൾ കൂട്ടിയും കുറിച്ചും കടന്നുപോകുമ്പോഴും അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിച്ച അപൂർവ്വം വ്യക്തിത്വങ്ങളിലൊരാൾ. അതാണ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഹമ്മദ് റഫി... അതൊരു കാലഘട്ടത്തിന്റെ പേരാണ്. നാദധാരയായി നമ്മളിലേക്ക് ഒഴുകിയൊരു സംഗീതനദിയുടെ പേര്. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ കാലചക്രം ഇങ്ങനെ ഗതിവേഗങ്ങൾ കൂട്ടിയും കുറിച്ചും കടന്നുപോകുമ്പോഴും അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിച്ച അപൂർവ്വം വ്യക്തിത്വങ്ങളിലൊരാൾ. അതാണ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ സ്നേഹസമ്പൂർണതയോടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മറ്റൊരു സ്വരവുമില്ല.

 

ADVERTISEMENT

1924 ഡിസംബർ 24–ാം തിയ്യതി പഞ്ചാബിലെ കോട്ട് ലാ സുൽത്താൻ സിംഗ് എന്ന സ്ഥലത്തായിരുന്നു (ഇന്നത്തെ പാക്കിസ്ഥാൻ) മുഹമ്മദ് റഫിയുടെ ജനനം. ചെറുപ്പത്തിലെ തന്നെ സംഗീത വാസനയുണ്ടായിരുന്ന റഫി ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, വാഹിദ്ഖാൻ എന്നിവരുടെ കീഴിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം അഭ്യസിച്ചു.. 1941ല്‍ ശ്യാം സുന്ദറിന്റെ 'ഗുല്‍ബലോച്ച്' എന്ന പഞ്ചാബി സിനിമയിലാണ് അദ്ദേഹം ആദ്യമായി പാടിയത്. പതിനേഴാം വയസ്സിലായിരുന്നു ഇത്. 1942-ൽ മുംബൈക്ക് വണ്ടി കയറിയ റഫിക്കു പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടുള്ള ഏകദേശം നാൽപ്പതു കൊല്ലത്തോളം അഞ്ചു വർഷത്തെ ഒരു ചെറിയ ഇടവേള ഒഴിച്ച് ഇന്ത്യയിൽ മുഹമ്മദ് റഫി യുഗം തന്നെയായിരുന്നു. റഫി ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത് നൗഷാദിന്റെ സംഗീതത്തിൽ ദുലാരി എന്ന ചിത്രത്തിലെ 'സുഹാനി രാത് ഡൽജുക്കി', ബൈജു ബാവ് രയിലെ 'ഓ ദുനിയാ കേ രഖ് വാലേ' എന്നീ ഗാനങ്ങളിലൂടെയായിരുന്നു.

 

ഏറ്റവും കൂടുതൽ യുഗ്മ ഗാനങ്ങൾ ലതാ മങ്കേഷ്ക്കറോടൊപ്പം പാടിയ റെക്കോർഡും മുഹമ്മദ് റഫിയുടെ പേരിലാണുളളത്. 'തളിരിട്ടക്കിനാക്കൾ' എന്ന മലയാള സിനിമയിൽ ജിതിൻ ശ്യാമിന്റെ സംഗീതത്തിൽ 'ശബാബ് ലേകേ' എന്ന ഒരു ഹിന്ദിഗാനം റഫി പാടിയിട്ടുണ്ട്. കാലമെത്തും മുൻപേ കടന്നുപോയ മുഹമ്മദ് റഫിയുടെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പത്ത് മെലഡികളിലൂടെ...

 

ADVERTISEMENT

ആജ് മോസം ബഡാ ബേയ്മാന് ഹേ...

 

ധർമ്മേന്ദ്രയും മുംതാസും പ്രധാന വേഷങ്ങളിലെത്തി 1973ൽ പുറത്തിറങ്ങിയ ലോഫർ എന്ന ചിത്രത്തിലെ ആജ് മോസം ബഡാ ബേയ്മാന് ഹേ എന്ന ഗാനം മുഹമ്മദ് റഫിയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായാണ് കാണക്കാക്കുന്നത്. എ ഭീംസിങ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന് ഈണം നൽകിയത് ലക്ഷ്മികാന്ത് പ്യാരേലാലാണ്. ആനന്ദ് ബക്ഷി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

 

ADVERTISEMENT

ദിവാന ഹുവാ ബാദൽ...

 

ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് ദിവാന ഹുവ ബാദൽ എന്ന ഗാനം. ആശാ ഭോസ്‌ലെയും മുഹമ്മദ് റഫിയും ചേർന്ന് പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

 

ചൗന്ദവിക്കാ ചാന്ത് ഹോ...

 

റഫിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നായ ചൗന്ദവിക്കാ ചാന്ത് ഹോ 1960–ൽ പുറത്തിറങ്ങിയ ചൗന്ദവിക്കാ ചാന്ത് എന്ന ചിത്രത്തിലേതാണ്. ഗുരു ദത്തും, വഹീദ റഹ്മാനും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം സാദിഖാണ്. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ബോംബെ രവിയാണ് ഈ അനശ്വര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഷക്കീൽ ബദായുനി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

 

താരീഫ് കറു ക്യാ ഉസ്‌കി...

 

ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് താരീഫ് കറു ക്യാ ഉസ്‌കി എന്ന ഗാനം. മുഹമ്മദ് റഫി പാടിയ മനോഹര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

 

അഭീ നാ ജോവോ ചോഡ്കർ...

 

ദേവാനന്ദിന്റെ സൂപ്പർഹിറ്റ് ചിത്രം ഹംദോ നോ എന്ന ചിത്രത്തിലെയാണീ മനോഹരഗാനം. ആശാ ഭോസ്‌ലെയും റഫിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജയ്‌ദേവാണ്. വിജയ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാഹിർ ലുധിയാൻവി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

 

യേ ദുനിയാ യേ മെഹഫിൽ...

 

രാജ് കുമാറും പ്രിയ രാജ്‌വംശും അഭിനയിച്ച് ചേതൻ ആനന്ദ് സംവിധാനം ചെയ്ത് 1970–ൽ പുറത്തിറങ്ങിയ ഹീർ രഞ്ചാ എന്ന ചിത്രത്തിലേതാണ് യേ ദുനിയാ യേ മെഹഫിൽ എന്ന ഗാനം. കെയ്ഫ് അസ്മിയുടെ വരികൾക്ക് മദൻ മോഹൻ ഈണം പകർന്നിരിക്കുന്നു.

 

ലിഖേ ജോ ഖത്ത് തുജേ...

 

1968–ൽ പുറത്തിറങ്ങിയ കന്യാദാൻ എന്ന ചിത്രത്തിലേതാണ് ലിഖേ ദോ ഖത്ത് തുജേ എന്ന ഗാനം. നീരജിന്റെ വരികൾക്ക് ശങ്കർ ജയകിഷാണ് ഈണം പകർന്നിരിക്കുന്നത്. ശശി കപൂറും ആശാ പരേഖും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹൻ സേഗാളാണ്.

 

ബാർ ബാർ ദേക്കോ ഹസാറ് ബാറ് ദേക്കോ...

 

ശക്തി സാമന്ത സംവിധാനം ചെയ്ത് ഷമ്മി കപൂർ പ്രധാന വേഷത്തിലെത്തിയ ചിത്രം ചൈന ടൗണിലെയാണ് ബാർ ബാർ ദേക്കോ എന്ന ഗാനം. ബോംബെ രവി സംഗീതം നിർവ്വഹിച്ച് മുഹമ്മദ് റാഫി പാടിയ മനോഹര ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്.

 

സുഹാനി രാത്ത് ദൽ ചുക്കി...

 

മുഹമ്മദ് റഫിയുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് സുഹാനി രാത്ത് ചൽ ചുക്കി. 1949–ൽ പുറത്തിറങ്ങിയ ദുലാരി എന്ന ചിത്രത്തിനു വേണ്ടി നൗഷാദ് അലി ഈണം നൽകി റഫി പാടിയ ഗാനം ഹിന്ദി സിനിമാ ചരിത്രത്തിലെതന്നെ മികച്ചൊരു ഗാനമായാണ് കണക്കാക്കുന്നത്. സുഹാനി രാത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്.

 

ഖോയ ഖോയ ചാന്ദ് ഖുല ആസ്മാൻ...

 

വിജയ് ആനന്ദ് സംവിധാനം ചെയ്ത് ദേവാനന്ദും വഹീദ റഹ്മാനും അഭിനയിച്ച് 1960–ൽ പുറത്തിറങ്ങിയ കാല ബസാർ എന്ന ചിത്രത്തിലേതാണ് ഖോയ ഖോയ ചാന്ദ് എന്ന ഗാനം. ശൈലേന്ദ്രയുടെ വരികൾക്ക് എസ് ഡി ബർമ്മൻ ഈണം പകർന്നപ്പോൾ റാഫിയുടെ മറ്റൊരു മനോഹര പ്രണയഗാനമാണ് പിറന്നത്.

 

English Summary: 40th Death anniversary of legend Mohammed Rafi