ബോളിവുഡ് ഗായകന്‍ അര്‍ജീത് സിങ്ങിന്റെ ശബ്ദമാന്ത്രികതയില്‍ വീണ്ടുമൊരു ഹിറ്റ് ഗാനം. അമാല്‍ മാലിക്കിന്റെ ഈണത്തില്‍ അര്‍ജീത് പാടിയ 'ദില്‍ കോ മേനെ ദീ കസം' എന്ന ഗാനം ഒരു ദിവസം കൊണ്ടു നേടിയത് ഒരു കോടിയിലധികം കാഴ്ചക്കാരെയാണ്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ അസീം റിയാസ്, ഹിമാന്‍ഷി ഖുരാന എന്നിവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് ഗായകന്‍ അര്‍ജീത് സിങ്ങിന്റെ ശബ്ദമാന്ത്രികതയില്‍ വീണ്ടുമൊരു ഹിറ്റ് ഗാനം. അമാല്‍ മാലിക്കിന്റെ ഈണത്തില്‍ അര്‍ജീത് പാടിയ  'ദില്‍ കോ മേനെ ദീ കസം' എന്ന ഗാനം ഒരു ദിവസം കൊണ്ടു നേടിയത് ഒരു കോടിയിലധികം കാഴ്ചക്കാരെയാണ്. 

ADVERTISEMENT

റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ അസീം റിയാസ്, ഹിമാന്‍ഷി ഖുരാന എന്നിവരാണ് റൊമാന്റിക് ട്രാക്കിന്റെ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും അഭിനയവും അര്‍ജീതിന്റെ ശബ്ദവും ഗാനത്തെ ആസ്വാദ്യകരമാക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയ ഗാനം ടി സീരീസ് ആണ് പുറത്തിറക്കിയിരിക്കുന്നത്. 

ADVERTISEMENT

റിയാലിറ്റി ഷോയിലൂടെ പ്രണയബദ്ധരായിത്തീര്‍ന്ന അസീം-ഹിമാന്‍ഷി ജോഡിക്ക് സമൂഹമാധ്യമത്തില്‍ ഏറെ ആരാധകരുണ്ട്. ഉപാധികളില്ലാതെ പ്രണയിക്കുന്ന കമിതാക്കളായാണ് മ്യൂസിക് വിഡിയോയില്‍ ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. ക്രിമിനല്‍ ആയി പ്രഖ്യാപിക്കുന്ന നായകനെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് രക്ഷപ്പെടുത്തുന്ന നായികയായി ഹിമാന്‍ഷി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. ഗാനരംഗത്തിലെ ഇരുവരുടെ കെമിസ്ട്രി അതിമനോഹരമാണെന്നും പ്രേക്ഷകര്‍ പറയുന്നു. ഇരുതാരങ്ങളും ഒന്നിക്കുന്ന മൂന്നാമത്തെ മ്യൂസിക് ട്രാക്കാണ് ഇത്. മുന്‍പ് ഇവര്‍ ഒന്നിച്ച ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT