സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘കൂൾ ബീഡി എറൗണ്ട് ഇന്ത്യ’ സംഗീത വിഡിയോ. മനസ്സ് ശാന്തമാക്കാൻ യാത്ര പോകുന്ന ചെറുപ്പക്കാരനെയാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്കാരങ്ങളും ആചാരങ്ങളും തൊട്ടറിഞ്ഞ് പ്രകൃതി സുന്ദര ദൃശ്യങ്ങളും കാലാവസ്ഥയും ആസ്വദിച്ചുള്ള യാത്ര. അഭിനേതാവും മോഡലുമായ റാഷിൻ ഖാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘കൂൾ ബീഡി എറൗണ്ട് ഇന്ത്യ’ സംഗീത വിഡിയോ. മനസ്സ് ശാന്തമാക്കാൻ യാത്ര പോകുന്ന ചെറുപ്പക്കാരനെയാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്കാരങ്ങളും ആചാരങ്ങളും തൊട്ടറിഞ്ഞ് പ്രകൃതി സുന്ദര ദൃശ്യങ്ങളും കാലാവസ്ഥയും ആസ്വദിച്ചുള്ള യാത്ര. അഭിനേതാവും മോഡലുമായ റാഷിൻ ഖാൻ ആണ് പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. 

ADVERTISEMENT

വ്യത്യസ്തവും മനോഹരവുമായി ആവിഷ്കരിച്ച പാട്ട് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. റഫീഖ് ഉമ്പാച്ചിയാണ് പാട്ടിനു വരികളൊരുക്കിയത്. മിഹ്രാജ് ഖാലിദ് സംഗീതം നൽകിയ ഗാനം ആലപിച്ചത് യാസീൻ നിസാർ. ഡോൺ പോൾ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഫൈസൽ ഫസിലുദ്ദിൻ സംവിധാനം ചെയ്ത ‘കൂൾ ബീഡി എറൗണ്ട് ഇന്ത്യ’ നിർമിച്ചിരിക്കുന്നത് റഹീം വാവൂർ ആണ്. 

ADVERTISEMENT

പാട്ടിന്റെ ചിത്രീകരണത്തിനിടെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കാർഗിലിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ അണിയറപ്രവർത്തകർ അവിടെ കുടുങ്ങിപ്പോയിരുന്നു. അവിടെ നിന്നും സംഘത്തെ ലഡാക്കിലേക്കും തുടർന്ന് ഡൽഹിയിലേക്കും എത്തിക്കാന്‍ എല്ലാവിധ സഹായങ്ങളും നൽകിയത് നടൻ ടൊവിനോ തോമസ് ആണ്. താരത്തിന് പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചാണ് അണിയറപ്രവർത്തകർ പാട്ട് പുറത്തിറക്കിയത്. 

ADVERTISEMENT

English Summary: Cool Beedi music video goes viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT