കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മലയാളികളുടെ ഹൃദയവനികയിൽ ശുദ്ധസംഗീതത്തിന്റെ നാമ്പുകൾ വിരിയിച്ച ഔസേപ്പച്ചന് ഇന്ന് 65ാം പിറന്നാൾ. സംഗീതസംവിധായകൻ, വയലിൻ വാദകൻ എന്നീ നിലകളിൽ ഈണമായും താളമായും സംഗീതലോകത്തിന് മികച്ച സംഭാവനകൾ നൽകിയ കലാകാരനാണ് ഔസേപ്പച്ചൻ. അദ്ദേഹത്തിന്റെ സംസാരത്തിലെയും പെരുമാറ്റത്തിലെയും സൗമ്യത പാട്ടിലും പ്രതിഫലിച്ചപ്പോൾ മലയാളികൾക്ക് എന്നും കൊതിയോടെ മൂളിനടക്കാൻ അനവധി മധുരഗീതങ്ങൾ കിട്ടി. 

വോയ്സ് ഓഫ് തൃശൂര്‍ വാദ്യ വൃന്ദത്തില്‍ വയലിന്‍ വായനക്കാരനായിരുന്ന ഔസേപ്പച്ചന്‍ മലയാള സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകനായി മാറിയത് അദ്ദേഹത്തിന്റെ  നൈസര്‍ഗികമായ പ്രതിഭ കൊണ്ടുമാത്രമായിരുന്നു. ഉണ്ണികളെ ഒരു കഥപറയാം...., കാതോടു കാതോരം...എന്നിങ്ങനെ തുടങ്ങി ആയിരകണക്കിന്‌ ഗാനങ്ങളാണ്‌ ഔസേപ്പച്ചന്‍ മലയാളത്തിന്‌ സമ്മാനിച്ചിട്ടുള്ളത്.

പ്രമുഖ സംഗീത സംവിധായകന്‍ പരവൂര്‍ ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍ പെട്ടതാണ്‌ സിനിമാ രംഗത്തേക്കുള്ള വരവിനു വഴിയൊരുക്കിയത്. പിന്നീട് മദ്രാസില്‍ വയലിനിസ്റ്റായി ജോലി ചെയ്യുമ്പോള്‍ കിട്ടിയ അവസരം അദ്ദേഹം പരമാവധി വിനിയോഗിച്ചു. ‘കാതോടു കാതോരം’ ആയിരുന്നു ഔസേപ്പച്ചന്‍ സ്വന്തമായി സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യത്തെ സിനിമ.

ദേവദൂതര്‍ പാടി... കാതോടു കാതോരം... നീയെന്‍ സര്‍ഗ സംഗീതമേ....എന്നിവ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളായി മാറിയതോടെ ഔസേപ്പച്ചന്‍ എന്ന സംവിധായകന്‍ മലയാളത്തിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. 

ഔസേപ്പച്ചന്‍ ഈണം നല്‍കിയ ചില ഗാനങ്ങള്‍ 

കണ്ണാം തുമ്പീ പോരാമോ

 

ഏതോ വാർമുകിലിൻ

 

ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന

 

ഉണ്ണികളെ ഒരു കഥ പറയാം

 

മൗനം സ്വരമായ്

 

എന്നും നിന്നെ പൂജിക്കാം

 

പൂജാ ബിംബം മിഴി തുറന്നു

 

ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ

 

കണ്ടാൽ ചിരിക്കാത്ത

 

ദൂരെ ദൂരെ ഏതോ...

 

നീ എൻ സർഗ്ഗ സൗന്ദര്യമേ