തേജ് മെർവിന്റെ ഈണത്തിൽ അയ്യപ്പൻ പാട്ട്; മനം നിറഞ്ഞ് ഭക്തർ
സംഗീതസംവിധായകൻ തേജ് മെർവിന്റെ ഈണത്തിൽ പിറന്ന അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. ‘വിളിച്ചാൽ എൻ അയ്യൻ’ എന്നു തുടങ്ങുന്ന പാട്ട് ഇക്കഴിഞ്ഞ ദിവസമാണ് ആസ്വാദകരിലേയ്ക്കെത്തിയത്. ഡോ. കെ.ജി.ജയൻ ആണ് ഗാനം ആലപിച്ചത്. തത്ത്വമസി: അത് നീയാകുന്നു എന്ന സന്ദേശം ഉൾക്കൊള്ളിച്ച് കെ.പി.സുധാകരൻ ആണ് വരികൾ കുറിച്ചത്.
‘സ്വാമിയേ ശരണമയ്യപ്പാ
സത്യമായ പൊന്നുപതിനെട്ടാംപടിയേ
ശരണമയ്യപ്പാ....’
‘അയ്യപ്പൻ പാട്ട്’ എന്ന ഭക്തിഗാന ആൽബത്തിലേതാണ് ഈ ഗാനം. ഈ ആൽബത്തിനു വേണ്ടി പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച ‘പമ്പാ ഗണപതിയ്ക്ക്’ എന്ന ഗാനം ഏറെ ശ്രദ്ധേയമാണ്. ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിനും മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ‘അയ്യപ്പൻ പാട്ട്’ ആൽബത്തിലെ മറ്റു ഗാനങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് ആസ്വാദകപക്ഷം.