ശ്രദ്ധേയമായി ‘മഞ്ഞണിഞ്ഞ രാവിൽ’ ഗാനം
സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന ചർച്ച് സെൻ്റ് എഫ്രേം യൂണിറ്റിനു വേണ്ടി സജി ജോൺ രചനയും സംഗീതവും ഓർക്കസ്ട്രേഷൻ അജീഷ് ആൻഡ് റോയും നിർവ്വഹിച്ച് അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച 'മഞ്ഞണിഞ്ഞ രാവിൽ ' എന്ന ക്രിസ്തുമസ് ഗാനം കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാരം കൊണ്ട് ശ്രദ്ധേയമായ ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം പ്രജീഷ് കുന്നത്താണ് നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ വിനീത് കെ.വാസു, എഡിറ്റിംഗ് വൈശാഖ് പി.എസ്, അസോസിയേറ്റ് ആൻഡ് പോസ്റ്റർ ഡിസൈനിംഗ് ജോ ഫ്രാൻസ്. പോസ്റ്റ് പ്രൊഡക്ഷൻ ഇ.വോഗ്.