'സൂഫിയും സുജാതയും 'ഒാൺലെനിൽ റിലീസ് ചെയ്ത സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത് എം. ജയചന്ദ്രൻ സംഗീത സംവിധാനം ചെയ്ത വാതിൽക്കല് വെള്ളരിപ്രാവ് എന്ന ഗാനമാണ്. സിനിമയിലെ നായകനായ സൂഫിയെപ്പോലെ മോഹിപ്പിച്ചും വിസ്മയിപ്പിച്ചും പുഴയിലേക്ക് ഒഴുകിയൊഴുകി താണ ആ സിനിമപ്പേരുപോലെ സംവിധായകൻ യാത്രയാവുമ്പോൾ സിനിമയിലെ മറ്റൊരു ഗാനമായ അൽഹംദുലില്ലാഹ് ഒരു നൊമ്പരമായി മാറുകയാണ്. 

അൽഹംദുലില്ലാഹ് എന്ന ഗാനത്തിന്റെ തുടക്കത്തിലെന്ന പോലെ ' വരൂ, നിന്റെ മോക്ഷവും മുക്തിയും ഞാനാവുന്നു ' എന്ന് പറഞ്ഞ് ആരാണ് ഇൗ പ്രതിഭയെ ഇത്ര പെട്ടന്ന് തിരികെ വിളിച്ചത്. നായകനായ സൂഫിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്നുള്ള രംഗങ്ങളിലാണ് ഇൗ ഗാന ചിത്രീകരണം. അസ്തമയ സൂര്യന്റെ ചുവപ്പിൽ ആനന്ദ നൃത്തമാടുന്ന സൂഫിയുടെ ദൃശ്യം പകർത്തുമ്പോൾ എന്തായിരിക്കാം ആ മനസ്സിൽ. പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാനായി വിദേശത്ത് നിന്നും ഭർത്താവിനോടൊപ്പമാണ് നായിക എത്തുന്നത്. 

'പടി വാതിലോളം അഴൽ പടരുന്ന നേരം , ചരടൂർന്ന് പോയിടും ജപമാലയായ് ഞാൻ..' എന്ന് അവളിൽ ഒരു ഒാർമ്മപ്പുഴയായി സൂഫി ഒഴുകുന്നു. ബി.കെ.ഹരിനാരായണന്റെ വരികൾ കഥയോട് ഇഴുകിച്ചേർന്ന് വല്ലാത്തൊരനൂഭൂതി സൃഷ്ടിക്കുന്നു. സുദീപ് പാലനാട് സംഗീത സംവിധാനം നൽകിയ പാട്ടിൽ അദ്ദേഹത്തോടൊപ്പം നായികക്കായി പാടിയിരിക്കുന്നത് അമൃത സുരേഷാണ്.

അൽഹംദുലില്ലാഹ്

അൽഹംദുലില്ലാ ഹ്

അൽഹംദുലില്ലാ ഹ്

അൽഹംദുലില്ലാ ഹ്

അൽഹംദുലില്ലാഹ് ഒാതുന്നു പ്രാണൻ

ഇൗ ജന്മ സൂനം നീ തന്ന ദാനം

മണ്ണോട് മണ്ണായ് ചേരും വരെ നിൻ സംഗീതമേ ഞാൻ

ധൂമങ്ങളായേ പാറുന്നിതാ ഞാൻ ഉന്മാദമേ

നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്

നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്

ആ അ അ അ ആ ആ ആ

പടിവാതിലോളം അഴൽ പടരുന്ന നേരം

ചരടൂർന്ന് പോയിടും ജപമാലയായ് ഞാൻ

ഇരുളിന്റെ തീയിൽ മൊഴി മോഹമാളുമ്പോൾ

ഇനിയെങ്ങനെ നൂറേ ഒരു നന്ദി ഒാതാൻ

നോവേകുന്നോൻ അല്ലാഹ് നോവാറ്റുന്നോൻ അല്ലാഹ്

ഇൗ മണ്ണെല്ലാം അല്ലാഹ് എൻ ജന്നത്തും അല്ലാഹ്

തീ ഏകുന്നോൻ അല്ലാഹ് മഞ്ഞാകുന്നോൻ അല്ലാഹ്

എൻ ആനന്ദം അല്ലാഹ് എൻ ആകാശം അല്ലാഹ്

അല്ലാഹ്.. അല്ലാഹ്

അല്ലാഹ്

ഞാൻ മൈലാഞ്ചിക്കമ്പായ് നിൽക്കണ്

നേരെഴുതിയ മീസാൻ കല്ലിൻ പക്കം

നീയെന്ന സുബർക്കത്തിൽ ചായുമ്പോൾ ആനന്ദമൂളക്കം

ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം

നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്

നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്

നൂറുല്ലാഹ് ആ അഅഅഅ ആആആഊനോവേകുന്നോൻ അല്ലാഹ് നോവാറ്റുന്നോൻ അല്ലാഹ്

ഇൗ മണ്ണെല്ലാം അല്ലാഹ് എൻ ജന്നത്തും അല്ലാഹ്

തീ ഏകുന്നോൻ അല്ലാഹ് മഞ്ഞാകുന്നോൻ അല്ലാഹ്

എൻ ആനന്ദം അല്ലാഹ് എൻ ആകാശം അല്ലാഹ്

അല്ലാഹ്.. അല്ലാഹ്

ഇനിയെങ്ങനെ ഒരു നന്ദി ഒാതാൻ