ഫാ. ജോൺ പിച്ചാപ്പിള്ളി രചന നിർവഹിച്ച് ബേണി ഇഗ്നേഷ്യസ് ഈണം പകർന്ന ക്രിസ്മസ് ഗാനം ആസ്വാദക മനസ് കീഴടക്കുന്നു. മധു ബാലകൃഷ്ണന്റെ ആലാപനവും പാട്ടിനെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിക്കുന്നു.

‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ നിർമാണം ജോസഫ് തൊമ്മാനയാണ്. ‘ആദ്യ ക്രിസ്മസ് ഗാനം’ എന്ന വിശേഷണത്തോടെയാണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

എഴുത്തുകരൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് ഫാ. ജോൺ പിച്ചാപ്പിള്ളി. ഇതിനു മുമ്പും അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു.

Show comments