സഹോദരന്റെ മധുരംവയ്പ്പിന് അഞ്ജുവിന്റെ തകർപ്പൻ ഡാൻസ്: വിഡിയോ
സഹോദരന്റെ മധുരംവയ്പ്പ് ചടങ്ങിൽ ഗായിക അഞ്ജു ജോസഫ് നടത്തിയ തകർപ്പൻ ഡാൻസ് വൈറലാകുന്നു. അഞ്ജുവിനൊപ്പം കസിൻസായ കാരൻ, റോസ്ബെല്ല തുടങ്ങിയവരാണ് നൃത്തത്തിനായി ചുവടു വച്ചിരിക്കുന്നത്.
ഏക് ദോ തീൻ തുടങ്ങിയുള്ള ചില ഫാസ്റ്റ് നമ്പർ ഗാനങ്ങൾക്കാണ് മൂവരും നൃത്തം ചെയ്യുന്നത്. അഞ്ജുവിന്റെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വിഡിയോ ഇതിനോടകം രണ്ടു ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.