കുമാരനാശാന്റെ വിഖ്യാതമായ കവിത ‘കരുണ’ അടിസ്ഥാനമാക്കിയൊരുക്കിയ സംഗീത ആൽബം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ‘കാമിതം’ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. മോഹൻലാൽ, അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. പ്രശസ്ത സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ ആണ് ‘കാമിതം’ ചിട്ടപ്പെടുത്തിയത്. 

രാഖി കൃഷണ ആണ് ‘കാമിതം’ ആൽബത്തിനു വേണ്ടി വരികള്‍ എഴുതി സംവിധാനം ചെയ്തത്. ആശയവും രാഖിയുടേതു തന്നെ. ലിബിൻ സ്കറിയ ഗാനം ആലപിച്ചു. യുവതാരം റോഷൻ ബഷീർ, ഗോപിക അനിൽ, ദേവി ചന്ദ്രൻ എന്നിവരാണ് പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. അതിസുന്ദരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ‘കാമിതം’ ഒരുക്കിയിരിക്കുന്നത്. 

വ്യത്യസ്തമായ ആശയാവിഷ്കാരത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീത ആൽബം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കി. സുദീപ് ഇ എസ് ആണ് ഗാനരംഗങ്ങളുെെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. വാസവദത്തയെയും ഉപഗുപ്തനെയും സ്ക്രീനിൽ അവതരിപ്പിച്ചതിനും വ്യത്യസ്തമായ ആസ്വാദനാനുഭവം സമ്മാനിച്ചതിനും പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി.