സർഗഭാരതി അക്കാദമി ഓഫ് മ്യൂസിക്ക് ആൻഡ് ആർട്സ് (സാമ) സംഘടിപ്പിക്കുന്ന തരംഗ് 2021 എന്ന ഓൺലൈൻ മലയാളം ഫിലിം സോങ് മത്സരത്തിലെ വിജയിയെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ. വിജയിക്ക് മികച്ച ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സാമ പുരസ്കാരവും ലഭിക്കും. പ്രസിദ്ധ സംഗീത സംവിധായകരായ ഔസേപ്പച്ചൻ, മോഹൻ സിത്താര, കർണാട്ടിക് സംഗീതജ്ഞ ഡോ:കെ ഓമനക്കുട്ടി ടീച്ചർ എന്നിവരാണ് മത്സരത്തിലെ വിധികർത്താക്കൾ.  

പങ്കെടുക്കുന്നവരെ പ്രായമനുസരിച്ച് ജൂനിയർ, ഇന്റെർമീഡിയറ്റ്, സീനിയർ, അഡൽറ്റ് എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന് നാലു റൗണ്ടുകളാണുള്ളത്.  ഒരു മിനിറ്റ് മുതൽ രണ്ടു മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക.  

റിലീസ് ചെയ്ത മലയാള സിനിമാഗാനങ്ങൾ അതിന്റെ മൂലസൃഷ്ടിയുടെ അതേ ഭാവത്തിലും താളത്തിലും വേണം അവതരിപ്പിക്കാൻ. കരോക്കെയോ, ഉപകരണ സംഗീതമോ പശ്ചാത്തലത്തിൽ ഉപയോഗിക്കാതെയും ഒപ്പം വിഡിയോ എഡിറ്റ് ചെയ്യാതെയും വേണം മത്സരത്തിനായി അയയ്ക്കാൻ. 

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ +91 70126 24480 എന്ന നമ്പറിലേക്ക് തങ്ങളുടെ മുഴുവൻ പേര് വാട്സാപ്പ് സന്ദേശമായി അയയ്ക്കുക.  സംഘാടകർ അയച്ചു തരുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് തിരിച്ചയക്കുമ്പോൾ നിങ്ങൾക്ക് ചെസ്റ്റ് നമ്പർ ലഭിക്കുന്നതാണ്. ഫെബ്രുവരി 25 ആണ് റജിസ്ട്രേഷനുള്ള അവസാന തീയതി.  

സംഗീത നാടക നൃത്ത രംഗത്തെ വിവിധ മേഖലകളിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കുന്ന ‘സാമ’ അക്കാദമി ഫാ. ഡോ. എം. പി. ജോർജ്, ജീവ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം പബ്ലിക്ക് ലൈബ്രറി സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. ഡോ. സിറിയക് തോമസ്, റോയ് പോൾ ഐഎഎസ് എന്നിവരുൾപ്പെടുന്ന ബോർഡ് ‘സാമ’യുടെ മേൽനോട്ടം വഹിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് സാമ വെബ്സൈറ്റ് സന്ദർശിക്കുക: www.samamusicacademy.org