സംഗീത ഇതിഹാസം എ.ആര്‍ റഹ്മാനും നടനും സംവിധായകനുമായ പാര്‍ഥിപനും 20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്നു എന്ന് റിപ്പോർട്ടുകൾ. പാര്‍ഥിപന്‍ സംവിധാനം ചെയ്യുന്ന ‘ഇരവിന്‍ നിഴല്‍’ എന്ന ചിത്രത്തിനു വേണ്ടി എ.ആര്‍ റഹ്മാന്‍ ആണ് സംഗീതമൊരുക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒറ്റ ഷോട്ടിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

2001ല്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത 'യേലേലോ' എന്ന ചിത്രത്തിനു വേണ്ടി എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയിരുന്നു. അതിനു ശേഷം എ.ആര്‍ റഹ്മാനോപ്പം പാര്‍ഥിപന് മറ്റൊരു സിനിമ ചെയ്യാന്‍ സാധിച്ചില്ല. 20 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചതെന്ന് പാര്‍ഥിപന്‍ പറയുന്നു.

2019ല്‍ പുറത്തിറങ്ങിയ 'ഒത്ത സെരുപ്പ് സൈസ് 7' ആണ് പാര്‍ഥിപന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം. തികച്ചും വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്. 120 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പാര്‍ഥിപന്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. നിര്‍മാതാവും അദ്ദേഹം തന്നെയായിരുന്നു.