യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളുമായി ഗായികയും അവതാരകയുമായ റിമി ടോമി. ചിത്രത്തിനൊപ്പം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. യോഗ എന്നത് ഒരു പെർഫോമൻസ് അല്ലെന്നും അത് ജീവിതശൈലിയുടെ ഭാഗമാണെന്നും റിമി കുറിച്ചു. യോഗ പരിശീലകയെയും താരം ആരാധകർക്കു പരിചയപ്പെടുത്തുന്നുണ്ട്. സുഹൃത്തും ഗായികയുമായ ജ്യോത്സ്നയ്ക്കു നന്ദി പറഞ്ഞു കൊണ്ടാണ് റിമിയുടെ പോസ്റ്റ്. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ജ്യോത്സ്ന ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 

‘യോഗ, അത് ഒരു പ്രകടനമല്ല, ജീവിതശൈലിയാണ്. ഒരു വ്യക്തിയിൽ ജന്മനാ ഉള്ള ശക്തിയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു രഹസ്യം. ഇത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ചെറുപ്പവും ഊർജസ്വലവുമാക്കും. താരാ സുദർശനന്‍ എന്ന പരിശീലകയുടെ സഹായത്തോടെയാണ് ഞാൻ യോഗ ചെയ്യുന്നത്. താര എനിക്കു വെറുമൊരു പരിശീലക മാത്രമല്ല. യോഗയെക്കുറിച്ചു കൂടുതൽ പഠിക്കാനും മനസ്സിലാക്കാനുമായി എനിക്കൊപ്പം സഞ്ചരിക്കുന്ന പ്രിയ സുഹൃത്താണ്. നിങ്ങളും യോഗ ചെയ്യാൻ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാൻ നിങ്ങൾക്കും സാധിക്കും’, റിമി ടോമി കുറിച്ചു. 

റിമി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകം വൈറലായി. ഇതിനു മുൻപ് വർക്കൗട്ട് വിഡിയോകൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും യോഗ ചിത്രങ്ങൾ ആരാധകർക്കു പുതുമയാണ്. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. റിമിയുടെ മെയ്‌വഴക്കം അമ്പരപ്പിക്കുന്നു എന്നാണ് ആരാധകപക്ഷം. ചിത്രങ്ങളും കുറിപ്പും ഏറെ പ്രചോദനം പകരുന്നുവെന്നും നിരവധി പേർ കുറിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT