സ്റ്റെലായ് ചുവടുവച്ച് യുവതാരം അനുശ്രീ. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. ‘വിയർക്കാനുള്ള ഏറ്റവും മികച്ച മാർഗം’ എന്നു കുറിച്ചുകൊണ്ടാണ് അനുശ്രീ ഹ്രസ്വവിഡിയോ പോസ്റ്റ് ചെയ്തത്. മുറിക്കകത്തു നിന്നാണ് താരം ചുവടുവയ്ക്കുന്നത്.

പാട്ടും ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് അനുശ്രീ. ഇതിനു മുൻപും ഡാൻസ് വി‍ഡിയകളുമായി അനുശ്രീ ആരാധകര്‍ക്കരികിൽ എത്തിയിട്ടുണ്ട്. ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയർ പാടി അഭിനയിച്ച ‘കിം കിം’ എന്ന പാട്ടിന്റെ വേറിട്ട പതിപ്പുമായി അനുശ്രീ എത്തിയിരുന്നു. ആംഗ്യപ്പാട്ടായിട്ടാണ് താരം ‘കിം കിം കിം’ അവതരിപ്പിച്ചത്. അനുശ്രീയുടെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ വിഡിയോ ചുരുങ്ങിയ സമയയത്തിനകം വൈറലായിരുന്നു. ഇപ്പോൾ താരം പങ്കുവച്ച വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.