കോഴിക്കോട് ∙ കഴിഞ്ഞ വർഷത്തെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം പത്രപ്രവർത്തകനായ ഷാജൻ  സി. മാത്യുവിന്. ഇദ്ദേഹം രചിച്ചു മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ഇതിഹാസ ഗായകൻ’ എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്. ഗായകൻ കെ.ജെ. യേശുദാസിന്റെ ജീവചരിത്രമാണ് ‘ഇതിഹാസ ഗായകൻ.’

മലയാളത്തിലെ അനശ്വര നടനായിരുന്ന കെ.പി. ഉമ്മറിന്റെ പേരിൽ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനുസ്മരണവേദിയാണ് അവാർഡ് നൽകുന്നത്. 9 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എംപി പുരസ്കാരം സമ്മാനിക്കുമെന്നു സമിതി ഭാരവാഹികളായ സ്വർഗചിത്ര അപ്പച്ചൻ, റഹിം പൂവാട്ടുപറമ്പ് എന്നിവർ അറിയിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT