‘വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് ദേഷ്യം കൊണ്ടല്ല, ഈ ചർച്ചകൾ അനാവശ്യം’; വിവാദത്തിൽ പ്രതികരിച്ച് എ.ആർ റഹ്മാൻ
തമിഴ് മാറ്റി അവതാരക ഹിന്ദി സംസാരിച്ചതിനെത്തുടർന്ന് വേദി വിട്ടിറങ്ങിയ സംഭവത്തിൽ വിശദീകരണവുമായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. റഹ്മാന്റെ ഏറ്റവും പുതിയ ചിത്രമായ ‘99 സോങ്സി’ന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ചിത്രത്തിൽ നായകനായെത്തുന്ന ഇഹാൻ ഭട്ടിനെ സ്വാഗതം ചെയ്ത് അവതാരക ഹിന്ദിയിൽ സംസാരിച്ചപ്പോഴാണ്

തമിഴ് മാറ്റി അവതാരക ഹിന്ദി സംസാരിച്ചതിനെത്തുടർന്ന് വേദി വിട്ടിറങ്ങിയ സംഭവത്തിൽ വിശദീകരണവുമായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. റഹ്മാന്റെ ഏറ്റവും പുതിയ ചിത്രമായ ‘99 സോങ്സി’ന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ചിത്രത്തിൽ നായകനായെത്തുന്ന ഇഹാൻ ഭട്ടിനെ സ്വാഗതം ചെയ്ത് അവതാരക ഹിന്ദിയിൽ സംസാരിച്ചപ്പോഴാണ് റഹ്മാൻ വേദി വിട്ടത്. ഇതിന്റെ ഹ്രസ്വ വിഡിയോകൾ സമൂഹമാധ്യമലോകത്ത് വ്യാപകമായി പ്രചരിച്ചു. എന്നാൽ അത് തമാശ രൂപേണ ചെയ്തതാണെന്നും അക്കാര്യത്തെ ആരും ഗൗരവത്തോടെ സമീപിക്കേണ്ടതില്ല എന്നും വിശദമാക്കുകയാണ് റഹ്മാൻ ഇപ്പോൾ.
‘99 സോങ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മൂന്നു ഭാഷകളിലാണ് നടത്തുന്നത്. അതിൽ ഹിന്ദിയില്‍ ഉള്ളത് നേരത്തെ കഴിഞ്ഞതാണ്. അതിനു ശേഷമാണ് ഞങ്ങൾ തമിഴ്നാട്ടിലേയ്ക്ക് എത്തിയത്. വേദിയിൽ പാലിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്. പ്രേക്ഷകർ എല്ലാവരും തമിഴർ ആയതിനാൽ തമിഴിൽ തന്നെ സംസാരിക്കണമെന്നും സ്റ്റേജ് നിയമങ്ങൾ പാലിക്കണമെന്നും അവതാരകയോടു ഞാൻ നേരത്തെ പറഞ്ഞിരുന്നു.
ഇഹാനു കൂടുതലായി മനസ്സിലാകുന്നത് ഹിന്ദി ആയതു കൊണ്ടും അദ്ദേഹത്തോടു കുറച്ചുകൂടി വിനയത്തോടെ സംസാരിക്കുന്നതിനു വേണ്ടിയാകാം അവതാരക ആ സമയത്ത് ഭാഷ മാറ്റിയത്. അതു കേട്ടപ്പോഴാണ് ഞാൻ അദ്ഭുതത്തോടെ പ്രതികരിച്ചത്. ചടങ്ങിനെത്തിയ മറ്റുള്ളവർക്കു വേദിയിൽ പ്രവേശിക്കേണ്ടതായുള്ളതു കൊണ്ട് ആ സമയത്ത് എനിക്കു വേദി വിട്ടിറങ്ങണമായിരുന്നു. ഇതാണ് യഥാർഥത്തിൽ സംഭവിച്ചത്. എന്നാൽ ഞാൻ ദേഷ്യം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് ആളുകൾ വിചാരിച്ചത്. യഥാർഥത്തിൽ അതൊരു തമാശ മാത്രമായിരുന്നു. അതിനെ ഇത്ര ഗൗരവമായി കാണേണ്ട ആവശ്യമില്ല’, എ.ആർ.റഹ്മാൻ പറഞ്ഞു.
പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കുന്നതിനു പുറമേ എ.ആർ.റഹ്മാൻ നിർമാണത്തിലും തിരക്കഥ രചനയിലും അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘99 സോങ്സ്’. വിശ്വാസ് കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ സംവിധായകൻ. ലോക്ഡൗൺ കാലത്ത് ചിത്രത്തിലെ പാട്ടുകൾ റഹ്മാൻ റിലീസ് ചെയ്തിരുന്നു. മഹാമാരിക്കാലത്ത് മാനസിക സമ്മർദ്ദം കുറയ്ക്കാനും സന്തോഷം ലഭിക്കാനും പാട്ടുകൾ സഹായിക്കും എന്നു കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം പാട്ടുകൾ പുറത്തിറക്കിയത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനങ്ങൾക്കു മികച്ച പ്രേക്ഷകസ്വീകാര്യതയും ലഭിച്ചു.