‘ബീഫ് കഴിക്കും ഹാൻസ് വയ്ക്കും, കടക്ക് പുറത്ത്’; ആക്ഷേപഹാസ്യം നിറച്ച് താത്വിക അവലോകനത്തിലെ പാട്ട്
ടീസറിന് പിന്നാലെ പുറത്തുവന്ന പാട്ടിലും ആക്ഷേപഹാസ്യം നിറച്ച് ‘ഒരു താത്വിക അവലോകനം’. ചിത്രത്തിലെ ‘ആന പോലൊരു വണ്ടീ’ എന്നു തുടങ്ങുന്ന പാട്ടാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മോഹൻലാൽ ആണ് പാട്ട് ഔദ്യോഗികമായി റിലീസ് ചെയ്തത്. മനോരമ മ്യൂസിക് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിച്ചു. മുരുകൻ കാട്ടാക്കട രചിച്ച

ടീസറിന് പിന്നാലെ പുറത്തുവന്ന പാട്ടിലും ആക്ഷേപഹാസ്യം നിറച്ച് ‘ഒരു താത്വിക അവലോകനം’. ചിത്രത്തിലെ ‘ആന പോലൊരു വണ്ടീ’ എന്നു തുടങ്ങുന്ന പാട്ടാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മോഹൻലാൽ ആണ് പാട്ട് ഔദ്യോഗികമായി റിലീസ് ചെയ്തത്. മനോരമ മ്യൂസിക് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിച്ചു. മുരുകൻ കാട്ടാക്കട രചിച്ച വരികൾക്ക് ഒ.കെ.രവിശങ്കർ സംഗീതം പകർന്നിരിക്കുന്നു. ശങ്കർ മഹാദേവൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജോജു ജോർജ്, നിരഞ്ജ് രാജു, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. ചിത്രത്തിന്റെ ടീസർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ആക്ഷേപഹാസ്യം നിറച്ച് പാട്ടും പുറത്തിറക്കിയത്.
ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശെെലജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വഹിക്കുന്നു. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം യോഹന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിർമിക്കുന്നു.