1978ല്‍ പുറത്തിറങ്ങിയ റാ റാ റാസ്പുടിന്‍ എന്ന പാട്ടിനൊപ്പം 2 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചുവടുവച്ചത് ഇപ്പോള്‍ തരംഗമാണല്ലോ. ഒരു കാലത്ത് ഇതിനേക്കാള്‍ തരംഗമായിരുന്നു ആ നൃത്തത്തിനു താളമായ, ബോണി എമ്മിന്റെ ‘റാ റാ റാസ്പുടിന്‍’ എന്ന പാട്ട്. ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നൃത്തത്തെ നെഞ്ചേറ്റുന്നവരില്‍

1978ല്‍ പുറത്തിറങ്ങിയ റാ റാ റാസ്പുടിന്‍ എന്ന പാട്ടിനൊപ്പം 2 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചുവടുവച്ചത് ഇപ്പോള്‍ തരംഗമാണല്ലോ. ഒരു കാലത്ത് ഇതിനേക്കാള്‍ തരംഗമായിരുന്നു ആ നൃത്തത്തിനു താളമായ, ബോണി എമ്മിന്റെ ‘റാ റാ റാസ്പുടിന്‍’ എന്ന പാട്ട്. ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നൃത്തത്തെ നെഞ്ചേറ്റുന്നവരില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1978ല്‍ പുറത്തിറങ്ങിയ റാ റാ റാസ്പുടിന്‍ എന്ന പാട്ടിനൊപ്പം 2 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചുവടുവച്ചത് ഇപ്പോള്‍ തരംഗമാണല്ലോ. ഒരു കാലത്ത് ഇതിനേക്കാള്‍ തരംഗമായിരുന്നു ആ നൃത്തത്തിനു താളമായ, ബോണി എമ്മിന്റെ ‘റാ റാ റാസ്പുടിന്‍’ എന്ന പാട്ട്. ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നൃത്തത്തെ നെഞ്ചേറ്റുന്നവരില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1978ല്‍ പുറത്തിറങ്ങിയ റാ റാ റാസ്പുടിന്‍ എന്ന പാട്ടിനൊപ്പം 2 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചുവടുവച്ചത് ഇപ്പോള്‍ തരംഗമാണല്ലോ. ഒരു കാലത്ത് ഇതിനേക്കാള്‍ തരംഗമായിരുന്നു ആ നൃത്തത്തിനു താളമായ, ബോണി എമ്മിന്റെ ‘റാ റാ റാസ്പുടിന്‍’ എന്ന പാട്ട്. ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നൃത്തത്തെ നെഞ്ചേറ്റുന്നവരില്‍ പലരും ജനിക്കുന്നതിനു മുന്‍പേ ലോകം ആഘോഷിച്ച പാട്ട്. എണ്‍പതുകളിലെ യുവത്വം മുഴുവനും ഈ പാട്ടിനൊപ്പം താളം ചവുട്ടിയിട്ടുണ്ടാകും. പക്ഷേ, റാ റാ റാസ്പുട്ടിന്റെ ഈണത്തിന് 43 വര്‍ഷത്തെ പഴക്കവുമല്ലയുള്ളത്. അറിയപ്പെടാത്ത കാലത്തെന്നോ രൂപം കൊണ്ടതുപോലൊരു ഈണമാണത്. സെർബിയ, അർമേനിയ, ക്രൊയേഷ്യ തുടങ്ങിയ നാടുകൾ ഉൾപ്പെടുന്ന ബാൾക്കന്‍ പ്രദേശത്താകെ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈണം. ബോണി എം ബാന്‍ഡ് അതില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുകയായിരുന്നു എന്നു വേണം കരുതാന്‍. ബാള്‍ക്കന്‍ മേഖലയിലെ വിവിധ വിഭാഗങ്ങളെല്ലാം തങ്ങളുടേതെന്നു കരുതിയിരുന്ന ആ ഈണം യഥാര്‍ഥത്തില്‍ ആരുടേതായിരുന്നു?

 

ADVERTISEMENT

‘റാ റാ റാസ്പുടിന്‍’ എന്ന ഗാനത്തിന്റെ ഈണത്തിന്റെ സ്വാധീന ശക്തിയറിയാന്‍ 1982ല്‍ പുറത്തിറങ്ങിയ 2 മലയാള സിനിമകള്‍ പരിശോധിച്ചാല്‍ മതി. ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന സിനിമയിലെ ‘ഈ രാവില്‍ ഞാന്‍ വിരുന്നൊരുക്കാം’ എന്ന ഗാനം ഈ ഈണത്തിലുള്ളതാണ്. ‘ഈ നാട്’ എന്ന സിനിമയിലെ ‘തട്ടെടി ശോശാമ്മേ’ എന്ന ഗാനത്തിലും ഈ ഈണം വരുന്നുണ്ട്. ‘റാ റാ റാസ്പുടിന്‍’ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കകം മലയാളത്തില്‍ മാത്രം ഇത്രയേറെ സ്വാധീനം ബോണി എമ്മിലൂടെ വന്ന ആ ഈണത്തിനു കഴിഞ്ഞു. ആ ആവേശം ഇന്നും നിലനിര്‍ത്താനും ആ ഈണത്തിനു ശേഷിയുണ്ട്. 

 

1994ല്‍ പുറത്തിറങ്ങിയ ‘കഭീ ഹാ കഭീ നാ’ എന്ന സിനിമയിലെ ‘സച്ചി യെ കഹാനി ഹെ’ എന്ന ഗാനത്തിലും 2012ല്‍ പുറത്തിറങ്ങിയ ഏജന്റ് വിനോദ് എന്ന ബോളിവുഡ് ചിത്രത്തിലെ ‘ഐ വില്‍ ഡു ദ് ടോക്കിങ്’ എന്ന ഗാനത്തിലും ഈ ഈണം കേള്‍ക്കാം. ചില പാട്ടുകളില്‍ ഈണത്തിന് അല്‍പം വേഗം കൂടുകയോ കുറയുകയോ ചെയ്യുമെന്നല്ലാതെ വ്യത്യാസമൊന്നുമില്ല. യഥാര്‍ഥത്തില്‍ ഈ ഈണത്തിന്റെ പിറവി സെര്‍ബിയ എന്ന രാജ്യം ഉള്‍ക്കൊള്ളുന്ന ബാള്‍ക്കന്‍ പ്രദേശത്തെവിടെയോ ആണ്. ബോണി എമ്മിന്റെ പാട്ടില്‍ പറയുന്ന, റഷ്യന്‍ രാജകുടുംബത്തില്‍ വന്‍ സ്വാധീനം ചെലുത്തിയ റാസ്പുടിന്റെ ജന്മദേശം കൂടിയാണിവിടം. റാസ്പുടിനിലൂടെയാകാം ബോണി എം ഈ ഈണത്തിലെത്തിയത്. 

 

ADVERTISEMENT

ബാള്‍ക്കന്‍ പ്രദേശങ്ങളുടെ മറ്റൊരു പ്രത്യേകത പരസ്പരം പോരടിക്കുന്ന കൂറെ വംശീയ സംഘങ്ങളുടെ നാടുകൂടിയാണ് എന്നതാണ്. ലോകയുദ്ധത്തിനു ശേഷം യൂറോപ്പില്‍ ഏറ്റവും വലിയ കൂട്ടക്കൊല നടന്നത് ഈ മേഖലയില്‍ പെട്ട സെബ്രനിസ പട്ടണത്തിലാണ്. ആറു ഘടക റിപ്പബ്ലിക്കുകള്‍ അടങ്ങിയ അന്നത്തെ യുഗോസ്ലാവിയ 1991ല്‍ തകരാന്‍ തുടങ്ങിയതോടെയാണ് ഈ മേഖലയിലാകെ വംശീയ കൂട്ടക്കുരുതികള്‍ ശക്തമായത്. ഓരോ ഘടക റിപ്പബ്ലിക്കും പ്രത്യേക വംശീയ വിഭാഗങ്ങള്‍ക്കു കീഴിലുള്ളതായിരുന്നു. ഇതില്‍ ഏറ്റവും ശക്തര്‍ സെര്‍ബുകളായിരുന്നു. അവര്‍ വിശാലമായ ഒരു സെര്‍ബ് രാജ്യത്തിനു ശ്രമം തുടങ്ങി. 

 

വിട്ടുപോയ മറ്റു ഘടക റിപ്പബ്ലിക്കുകളുടെ ഭാഗമായ, സെര്‍ബ് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാനും ശ്രമിച്ചു. ഈ മേഖലകളിലെ മറ്റു വംശങ്ങളെ പുറത്താക്കാന്‍ ആയുധമെടുത്തു. 1995 ജൂലൈയില്‍ സെബ്രനിസ പട്ടണത്തില്‍ ഏഴായിരത്തോളം ബോസ്‌നിയക്കാരെ വെടിവെച്ചുകൊന്നത് ഇതിന്റെ ബാക്കിപത്രമായിരുന്നു, ലോകയുദ്ധത്തിനു ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു അത്. രക്തരൂഷിതമായ, വെറുപ്പിന്റെയും പുറത്താക്കലിന്റെയും ചരിത്രമുള്ള ഈ ബാള്‍ക്കന്‍ പ്രദേശത്തെ വിവിധ രാജ്യക്കാരായ സുഹൃത്തുക്കള്‍ക്കൊപ്പം തുര്‍ക്കിയിലെ ഭക്ഷണശാലയില്‍ ഇരിക്കുമ്പോഴാണ് അഡേല പീവ എന്ന ഡോക്യുമെന്റി സംവിധായിക ഈ ഈണം ശ്രദ്ധിച്ചത്. ഇതു താന്‍ കുട്ടിക്കാലത്തുകേട്ട ഈണമാണല്ലോ എന്നവര്‍ ഓര്‍ത്തു. 

 

ADVERTISEMENT

ബള്‍ഗേറിയക്കാരിയായ അവര്‍ ഇതു തങ്ങളുടെ നാട്ടിലെ മാത്രം പാട്ടാണെന്ന ധാരണയിലായിരുന്നു. അതു തെറ്റാണെന്നും ബാള്‍ക്കന്‍ പ്രദേശത്തെ വിവിധ വംശീയ വിഭാഗങ്ങള്‍ക്കിടയിലെല്ലാം ഈ ഈണമുണ്ടെന്ന് അവര്‍ മനസ്സിലാക്കി. ഓരോരുത്തരും അവരുടെ സംസ്‌കാരത്തിനൊത്ത വരികള്‍ ഇതേ ഈണത്തില്‍ പാടുന്നു. ചിലര്‍ പ്രണയഗാനമായി, ചിലര്‍ ആത്മീയ ഗാനമായി. മറ്റു ചിലര്‍ ദേശഭക്തി ഗാനമായി. വെറുക്കാനും പുറത്താക്കാനും മത്സരിക്കുമ്പോഴും ഇവര്‍ക്ക് ഒരേ വേരുകളാണുള്ളത് എന്നതിന് തെളിവായി പീവ ഈ ഈണത്തെ കണ്ടു. 

 

അവരുടെ ‘ഹൂസ് ഈസ് ദിസ് സോങ്’ എന്ന ഡോക്യുമെന്റി ഈ ഈണത്തിന്റെ വേരുകള്‍ തേടിയുള്ള യാത്രയാണ് പറയുന്നത്. വിവിധ ബാള്‍ക്കന്‍ പ്രദേശങ്ങളിലൂടെ അവര്‍ സഞ്ചരിക്കുകയും ഈ ഈണത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എല്ലാവരും ഈ ഈണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു.

‘അപ്പോള്‍ മറ്റു വിഭാഗക്കാര്‍ക്കിടയിലും ഈ ഈണമുണ്ടല്ലോ...’ അഡേല പീവ ചോദിച്ചു.

‘അല്ല, ഇതു ഞങ്ങളുടേതാണ്. ഇങ്ങനെയുള്ള ഒരു ഈണമുണ്ടാക്കാന്‍ മാത്രം സാംസ്‌കാരിക പാരമ്പര്യം അവര്‍ക്കില്ല.’ എല്ലാവരുടെയും മറുപടി ഏകദേശം ഈ രീതിയിലായിരുന്നു. ഓരോ വിഭാഗവും മറു വിഭാഗത്തെ കുറ്റപ്പെടുത്തി. പരിഹസിച്ചു. ചിലപ്പോള്‍ ദേഷ്യപ്പെട്ടു. ചിലര്‍ ഈ പാട്ടിനെ തങ്ങളുടെ ‘പർവതത്തിന്റെ പാട്ടെന്നാണ്..’ വിശേഷിപ്പിച്ചത്. അപൂര്‍വം ചിലര്‍ മാത്രം അതു പുറത്തുനിന്നു വന്നതാകാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

 

2012ല്‍ ഈ ഡോക്യുമെന്റിയുമായി അഡേല പീവ തിരുവനന്തപുരത്തെ രാജ്യാന്തര ചലചിത്ര മേളയ്‌ക്കെത്തിയിരുന്നു. ഡോക്യുമെന്ററി കണ്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിനി കത്തയച്ചതിനെക്കുറിച്ച് അന്ന് അവര്‍ പറഞ്ഞു. ഈ ഈണത്തിനു ബംഗാളി വേരുകളുണ്ടെന്നായിരുന്നു ആ വിദ്യാര്‍ഥിനിയുടെ അവകാശവാദം. ഒരുപക്ഷേ, റാ റാ റാസ്പുടിനു ശേഷമായിരിക്കും ഈ ഈണം ലോകമാകെ പരന്നത്. അതിനുമുന്‍പേ, എല്ലാ വെറുപ്പുകള്‍ക്കും പാരമ്പര്യത്തിന്റെ പേരിലുള്ള ദുരഭിമാനങ്ങള്‍ക്കുമെതിരെയുള്ള തെളിവായി ബാള്‍ക്കന്‍ മേഖലയില്‍ ഈ ഈണമുണ്ട്. 

 

ഒന്നും ഞങ്ങളുടേതോ നിങ്ങളുടേതോ അല്ല, നമ്മുടേതാണ് എന്ന ഓര്‍മപ്പെടുത്തലോടെ ഇന്നും അവിടെ അതു നിലനില്‍ക്കുകയും ചെയ്യുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നൃത്തം കേരളത്തില്‍ വിവാദത്തിനും വിത്തിട്ടപ്പോള്‍ ഈ ഈണത്തിന്റെ ചരിത്രത്തിനു പ്രസക്തിയേറുകയാണ്. അകറ്റിനിര്‍ത്തലിനെക്കുറിച്ച് പറയുന്നിടത്തെല്ലാം, ഒരു ഓര്‍മപ്പെടുത്തലായി പുനര്‍ജനിക്കുക എന്നത് ഈ ഈണത്തിന്റെ നിയോഗമായിരിക്കാം.

 

English Summary: Real Story Behind Boney M's Ra Ra Rasputin