ഭാര്യ പ്രിയങ്ക ചോപ്രയെക്കുറിച്ചു മനസ്സ് തുറന്ന് ഗായകൻ നിക് ജൊനാസ്. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ ഏറ്റവും പുതിയ ആൽബമായ സ്പേസ്മാന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് സ്വകാര്യജീവിതത്തെക്കുറിച്ചും നിക് തുറന്നു പറഞ്ഞത്. സന്തോഷകരമായ കുടുംബജീവിതം സംഗീതജീവിതത്തിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യ പ്രിയങ്ക ചോപ്രയെക്കുറിച്ചു മനസ്സ് തുറന്ന് ഗായകൻ നിക് ജൊനാസ്. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ ഏറ്റവും പുതിയ ആൽബമായ സ്പേസ്മാന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് സ്വകാര്യജീവിതത്തെക്കുറിച്ചും നിക് തുറന്നു പറഞ്ഞത്. സന്തോഷകരമായ കുടുംബജീവിതം സംഗീതജീവിതത്തിൽ നിന്നും പിന്നോട്ടു വലിയ്ക്കുന്നുണ്ടോ എന്ന വിമർശകന്റെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു ഗായകൻ. 

ADVERTISEMENT

മികച്ച ദാമ്പത്യ ജീവിതം നയിക്കുന്ന കലാകാരന്മാരിൽ നിന്നും മോശം കലാസൃഷ്ടികളായിരിക്കും പുറത്തു വരിക എന്നു പ്രസ്താവിച്ച വിമർശകനോട് നിക് പ്രതികരിച്ചു. ആ അഭിപ്രായത്തോട് താൻ ഒരിക്കലും യോജിക്കില്ലെന്നും സംഗീതജീവിതത്തിൽ മുന്നേറാൻ ഊർജമായി തനിക്കൊപ്പം നിൽക്കുന്നത് പ്രിയങ്ക ആണെന്നും പുതിയ ആൽബം ഒരുക്കാൻ തന്നെ പ്രചോദിപ്പിച്ചതും പ്രിയങ്കയാണെന്നും നിക് വെളിപ്പെടുത്തി. 

ADVERTISEMENT

‘ഞാൻ എന്റെ പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ജീവിതത്തിൽ ഏറെ സന്തോഷവാനാണ്. ഞങ്ങൾ ഒരുമിച്ച് ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട സ്ഥലത്താണ് ജീവിക്കുന്നത്. ജീവിതത്തിൽ അവളെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. പാട്ടുകളൊരുക്കാൻ എനിക്കു പ്രചോദനമായത് അവളാണ്. എന്റെ ഭൂരിഭാഗം പാട്ടുകളും അവളെക്കുറിച്ചുള്ളവയാണ്. പുതിയ ആൽബം ഒരുക്കാൻ കാരണം അവളാണ്. അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല. അവളാണ് എന്റെ പ്രചോദനം എന്നു തുറന്നു പറയുന്നതിൽ യാതൊരു നാണക്കേടും എനിക്കില്ല’, നിക് ജൊനാസ് പറഞ്ഞു. 

ADVERTISEMENT

‘സ്പേസ്മാൻ’ ആൽബം പ്രിയങ്കയ്ക്കുള്ള പ്രണയലേഖനങ്ങളുടെ സമാഹാരമാണെന്ന് നിക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് പുറത്തിറങ്ങാനാകാതെ വീട്ടിൽ തന്നെ ഒതുങ്ങേണ്ടി വന്ന കഴിഞ്ഞ വർഷത്തെക്കുറിച്ചാണ് നിക്കിന്റെ പുതിയ ആല്‍ബം. അകലം, സൗഖ്യം, സന്തോഷം, സമര്‍പ്പണം എന്നിങ്ങനെ നാല് വ്യത്യസ്ത ആശയങ്ങളാണ് ആൽബത്തിൽ ഉൾപ്പെടുത്തിയത്.