‘മലയാളികൾ എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടി നന്ദി പറയുന്നത്?’ ചോദ്യമെറിഞ്ഞ് ടി.എം.കൃഷ്ണ; വൈറലായി മലയാളികളുടെ മറുപടികൾ
സിനിമ തുടങ്ങുന്നതിനു തൊട്ടുമുൻപ് ടൈറ്റിൽ കാർഡിൽ നിരവധി പേർക്കു നന്ദി എഴുതിക്കാണിക്കുന്ന കീഴ്‌വഴക്കത്തോടു പരസ്യമായി വിയോജിച്ച് സംഗീതജ്ഞൻ ടി.എം.കൃഷ്ണ. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ തുടക്കമിട്ട സംവാദം ഇപ്പോൾ സജീവ ചർച്ചയായിക്കഴിഞ്ഞു. സിനിമ തുടങ്ങുന്നതിനു തൊട്ടു മുൻപ് മുതിർന്ന താരങ്ങൾ, സഹപ്രവർത്തകർ,

സിനിമ തുടങ്ങുന്നതിനു തൊട്ടുമുൻപ് ടൈറ്റിൽ കാർഡിൽ നിരവധി പേർക്കു നന്ദി എഴുതിക്കാണിക്കുന്ന കീഴ്‌വഴക്കത്തോടു പരസ്യമായി വിയോജിച്ച് സംഗീതജ്ഞൻ ടി.എം.കൃഷ്ണ. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ തുടക്കമിട്ട സംവാദം ഇപ്പോൾ സജീവ ചർച്ചയായിക്കഴിഞ്ഞു.
സിനിമ തുടങ്ങുന്നതിനു തൊട്ടു മുൻപ് മുതിർന്ന താരങ്ങൾ, സഹപ്രവർത്തകർ, ഫാൻസ് അസോസിയേഷനുകൾ തുടങ്ങി നിരവധി പേർക്കുള്ള നന്ദി ടൈറ്റിൽ കാർഡിൽ എഴുതിക്കാണിക്കുക പതിവാണ്. ഈ കീഴ്‌വഴക്കത്തെയാണ് ടി.എം.കൃഷ്ണയുടെ വമർശിച്ചത്. ‘ഏതെങ്കിലും സിനിമ തുടങ്ങുന്നതിനു മുൻപ് എന്തിനാണ് ഇത്രയധികം പേർക്കു നന്ദി പറയുന്നത്’ എന്ന് ടി.എം.കൃഷ്ണ ചോദിച്ചു. മലയാളി ട്വിറ്റർ ഉപയോക്താക്കളോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ചോദ്യത്തിനു മറുപടിയുമായി നിരവധി മലയാളികൾ രംഗത്തു വന്നു. പലരും പല അഭിപ്രായങ്ങളാണു മുന്നോട്ടു വച്ചത്. മലയാളികൾ പൊതുവേ നന്ദി ഉള്ളവരാണെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും നിരവധി പേർ കുറിച്ചു. എന്നാൽ അങ്ങനെയല്ല നിലനിൽപ്പിനു വേണ്ടിയുള്ള തന്ത്രമാണിതെന്നും പലരും പരോക്ഷമായി വിമർശിച്ചു.
ടൈറ്റിൽ കാർഡിലെ നന്ദി നീണ്ടു പോകുമ്പോൾ പ്രേക്ഷകർക്കു വെള്ളമോ സ്നാക്സോ വാങ്ങി കയ്യിൽ കരുതാൻ ഇനിയും സമയമുണ്ട് എന്ന് ഓർമപ്പെടുത്തുകയാണെന്നും ചിലർ വിശദീകരിച്ചു. ഈ നന്ദി പറച്ചിൽ അരോചകമാണ് എന്ന അഭിപ്രായങ്ങളും ഉയർന്നു. എന്തായാലും ടി.എം.കൃഷ്ണ തുടക്കമിട്ട സംവാദം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചാ വിഷയമായിക്കഴിഞ്ഞു.