നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകൻ ബെന്നി ദയാൽ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കു വച്ച പുതിയ വിഡിയോ കണ്ടാൽ ആരും ചിരിച്ചു പോകും. ഭാര്യയ്ക്കായി താൻ ബിരിയാണി ഉണ്ടാക്കുന്ന രസകരമായ വിഡിയോയാണ് ബെന്നി ആരാധകർക്കായി പങ്കു വച്ചത്. നർമം കലർത്തിയുള്ള വിഡിയോയുടെ പശ്ചത്തല വിവരണം ആരെയും ചിരിപ്പിക്കുന്നതാണ്. 

ഒരുപാട് നാളായി താൻ പാചകം ചെയ്തിട്ട് എന്ന ആമുഖത്തോടെയാണ് ബെന്നി വിഡിയോ ആരംഭിക്കുന്നത്. തനി നാടൻ ഭാഷയിലുള്ള വിവരണത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ മുന്നോട്ടു പോകുന്നത്. ചാണ്ടി കുഞ്ഞപ്പനെന്ന ബെന്നിയുടെ സുഹൃത്താണ് രസകരമായ ഇൗ വോയ്സ് ഒാവർ വിഡിയോയ്ക്കു നൽകിയിരിക്കുന്നത്. അതു തന്നെയാണ് വിഡിയോയുടെ ഏറ്റവും വലിയ ആകർഷണയാതയും. 

വിഡിയോയുടെ ഒടുവിൽ താനുണ്ടാക്കിയ ബിരിയാണി ഭാര്യയ്ക്കു രുചിക്കാൻ നൽകുന്നുണ്ട് ബെന്നി. ഭാര്യയ്ക്ക് വിഭവം ഇഷ്ടമാണെന്നു പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. ഒരുപാട് ആാധകരും സുഹൃത്തുക്കളുമാണ് വിഡിയോയുടെ താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. വിഡിയോ ഒരുപാട് ചിരിപ്പിച്ചെന്നാണ് പലരുടെയും കമന്റ്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT