ജയചന്ദ്രഗീതങ്ങളുടെ കാൽ നൂറ്റാണ്ട്; പിറന്നാൾ സ്പെഷൽ വിഡിയോ പുറത്തിറക്കി മനോരമ മ്യൂസിക്
ഇന്ന് അന്‍പതാം പിറന്നാൾ ആഘോഷിക്കുന്ന സംഗീതസംവിധായകൻ എം.ജയചന്ദ്രന് ആദരമായി സ്പെഷൽ വിഡിയോ പുറത്തിറക്കി മനോരമ മ്യൂസിക്. ജയചന്ദ്രൻ ഈണം പകർന്ന പതിനഞ്ചു പാട്ടുകൾ കോർത്തിണക്കിയാണ് പിറന്നാൾ വിഡിയോ ഒരുക്കിയത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോ നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു.
സംഗീതജീവിതത്തിൽ ഇരുപത്തിയഞ്ചും ജീവിതത്തിൽ അന്‍പതും വർഷങ്ങൾ പിന്നിടുകയാണ് എം.ജയചന്ദ്രൻ. അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. ഈ കാൽ നൂറ്റാണ്ടിനിടെ അനവധി മെലഡികളാണ് ജയചന്ദ്രൻ സംഗീതപ്രേമികള്‍ക്കു സമ്മാനിച്ചത്. പിറന്നാള്‍ വിഡിയോ വൈറലായതോടെ നിരവധി ആരാധകർ പ്രിയ സംഗീതജ്ഞനു പിറന്നാൾ മംഗളങ്ങളുമായി രംഗത്തെത്തി.