‘നിലവാരമില്ലാത്ത ഷോ, നിലവാരമില്ലാത്ത വിധികർത്താവും’; അനു മാലിക്കിനെതിരെ വീണ്ടും സോന മോഹപത്ര
മീടു ആരോപണം നേരിടുന്ന ബോളിവുഡ് സംഗീതസംവിധായകൻ അനുമാലിക് വീണ്ടും റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്തിയതിനെതിരെ പരസ്യ പ്രതിഷേധവുമായി ഗായിക സോന മോഹപത്ര. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ഗായിക വിമർശനം ഉന്നയിച്ചത്. നിലവാരമില്ലാത്ത ഷോ ആയതിനാലാണ് ഇതുപോലെ നിലവാരമില്ലാത്ത ആളെ വീണ്ടും സ്വീകരിച്ചിരിക്കുന്നത്

മീടു ആരോപണം നേരിടുന്ന ബോളിവുഡ് സംഗീതസംവിധായകൻ അനുമാലിക് വീണ്ടും റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്തിയതിനെതിരെ പരസ്യ പ്രതിഷേധവുമായി ഗായിക സോന മോഹപത്ര. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ഗായിക വിമർശനം ഉന്നയിച്ചത്. നിലവാരമില്ലാത്ത ഷോ ആയതിനാലാണ് ഇതുപോലെ നിലവാരമില്ലാത്ത ആളെ വീണ്ടും സ്വീകരിച്ചിരിക്കുന്നത് എന്ന് സോന കുറിച്ചു.
ഗായികയുടെ ഒറ്റവരി ട്വീറ്റിലൂടെയുള്ള പ്രതിഷേധം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. 2018ലാണ് അനു മാലിക്കിനെതിരെ നിരവധി സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ റിയിലിറ്റി ഷോയുടെ ജഡ്‍ജിങ് പാനലില്‍ നിന്ന് സംഘാടകർ അനു മാലിക്കിനെ പുറത്താക്കുകയായിരുന്നു. 2004 മുതൽ ഷോയുടെ ഭാഗമായിരുന്നു അദ്ദേഹം.
അനു മാലിക്കിനെ പുറത്താക്കിയത് ലൈംഗിക അതിക്രമങ്ങൾ നേരിട്ട സ്ത്രീകളുടെ വിജയമായി സോന മോഹപത്ര ഉയർത്തിക്കാണിച്ചിരുന്നു. അനു മാലിക്കിനെ പോലൊരാളെ ദേശീയ ചാനലിലൂടെ മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുന്നത് മോശം സന്ദേശങ്ങൾ നൽകുകയാണെന്ന് സോന തുറന്നടിച്ചു. സോന മോഹപത്രയെ കൂടാതെ ശ്വേത പണ്ഡിറ്റും നേഹ ബസിനും ആണ് അനു മാലിക്കിനെതിര ലൈംഗികാരോപണം ഉന്നയിച്ചത്.