പിന്നണിയിൽ ചിത്രയും സൂരജും; ട്രെന്‍ഡിങ്ങായി മാലിക്കിലെ ആദ്യഗാനം
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘മാലിക്കി’ലെ ആദ്യ ഗാനം ആസ്വാദകരെ നേടുന്നു. ‘തീരമേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. അൻവർ അലിയാണ് പാട്ടിനു വരികൾ കുറിച്ചത്. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നു

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘മാലിക്കി’ലെ ആദ്യ ഗാനം ആസ്വാദകരെ നേടുന്നു. ‘തീരമേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. അൻവർ അലിയാണ് പാട്ടിനു വരികൾ കുറിച്ചത്. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.
ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെയാണ് ‘മാലിക്’ റിലീസ് ചെയ്യുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് ‘മാലിക്’. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിനു വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, മാമൂക്കോയ എന്നിവരും അഭിനയിക്കുന്നുണ്ട്.