ഹൃദയവീഥികളിലൂടെ ഒഴുകിയിറങ്ങി ‘അമ്പിളി’; മനം നിറച്ച് ഈണവും ഈരടികളും
ഇളം വെയിൽ ഇലത്തുമ്പുകളിലേറ്റു തുടങ്ങുന്ന പ്രഭാതത്തിൽ പൂക്കൂടയുമേന്തി സൈക്കിളിൽ നീങ്ങുകയാണവൾ. കൗമാരത്തിലെത്തിയെങ്കിലും ബാല്യത്തിന്റെ കുസൃതികൾ ഇപ്പോഴും അവളിൽ അവശേഷിക്കുന്നു. അതിരുകളില്ലാത്ത ആകാശത്തുകൂടി പാറി നടക്കുന്ന പൂമ്പാറ്റയെപ്പോലെ അവളും പറക്കുകയാണ്. കാടും മേടും കടന്ന് പാട്ടും പാടി കൂട്ടും

ഇളം വെയിൽ ഇലത്തുമ്പുകളിലേറ്റു തുടങ്ങുന്ന പ്രഭാതത്തിൽ പൂക്കൂടയുമേന്തി സൈക്കിളിൽ നീങ്ങുകയാണവൾ. കൗമാരത്തിലേക്കു കടക്കുകയെങ്കിലും ബാല്യത്തിന്റെ കുസൃതികൾ ഇപ്പോഴും അവളിൽ അവശേഷിക്കുന്നു. അതിരുകളില്ലാത്ത ആകാശത്തുകൂടി പാറി നടക്കുന്ന പൂമ്പാറ്റയെപ്പോലെ അവളും പറക്കുകയാണ്. കാടും മേടും കടന്ന് പാട്ടും പാടി കൂട്ടും കൂടിയുള്ള പറക്കൽ. വാക്കുകൾ കൊണ്ടുള്ള ഈ വിവരണങ്ങൾ അതിസുന്ദരമായി ആവിഷ്കരിച്ചിരിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ ‘അമ്പിളിപ്പൊൻ ചെപ്പിനുള്ളിൽ’ എന്ന സംഗീത ആൽബത്തിൽ.
വ്യത്യസ്തങ്ങളായ ആസ്വാദനാനുഭവങ്ങൾ സമ്മാനിച്ച പാട്ടുകളൊരുക്കിയ ഫോർ മ്യൂസിക്സ് ആണ് ഈ സംഗീത വിഡിയോയ്ക്ക് ഈണം പകർന്നത്. ഐര്‍ലന്‍ഡിൽ ജനിച്ചുവളർന്ന മലയാളിയായ ഗ്രേസ് മരിയ ജോസ് ഗാനം ആലപിച്ചു. ആറാം ക്ലാസ് വിദ്യാർഥിനിയായ ഗ്രേസ് കഴിഞ്ഞ ആറു വർഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. സംഗീത നിരൂപകനും ബ്രണ്ണൻ കോളേജിലെ പ്രൊഫസറുമായ ഡോ. മധു വാസുദേവനാണ് പാട്ടിന്റെ സുന്ദരവും ലളിതവുമായ വരികൾ കുറിച്ചിരിക്കുന്നത്. ‘ചിന്നമ്മ’, ‘ഒറ്റക്കു പാടുന്ന പൂങ്കുയിലേ’, ‘പുന്നമടക്കായൽ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ചയാളാണ് മധു വാസുദേവൻ.
‘അമ്പിളിപ്പൊൻ ചെപ്പിനുള്ളിൽ
മിന്നിത്തിളങ്ങുന്നതെന്താണോ?
പുള്ളിമാനോ വെള്ളിമീനോ
കണ്ടോ നീയും മാടത്തെ കുഞ്ഞോളേ.....’
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഷൈജുവും അലക്സ്കേശവനും ചേർന്നു ചിത്രീകരിച്ച വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത് കിരൺ വിജയ് ആണ്. സിബി മാത്യു അലക്സ് ആണ് പ്രോഗ്രാമിങ് നിർവഹിച്ചത്. വ്യത്യസ്തമായ ആസ്വാദനാനുഭവം പകർന്നൊരുക്കിയ പാട്ട് നിരവധി പേർ പങ്കുവച്ചിട്ടുമുണ്ട്.