ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും വൈറലാകുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ടാണ് പോസ്റ്റ്. വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണമാണ് ഹരീഷിന്റെ കുറിപ്പ് എന്നു തോന്നുമെങ്കിലും പ്രത്യക്ഷത്തിൽ മറ്റൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും വൈറലാകുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ടാണ് പോസ്റ്റ്. വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണമാണ് ഹരീഷിന്റെ കുറിപ്പ് എന്നു തോന്നുമെങ്കിലും പ്രത്യക്ഷത്തിൽ മറ്റൊന്നും പരാമർശിച്ചിട്ടില്ല. 

‘ഒരുപാട് കഷ്ടപ്പെട്ടും വിജയിച്ചും പരാജയപ്പെട്ടും ചിരിച്ചും കരഞ്ഞും കഠിനാധ്വാനം ചെയ്തും പലതവണ വീണും ചാൻസിനു വേണ്ടി അലഞ്ഞും ചവിട്ടി താഴ്ത്തപ്പെട്ടും പൊടി തട്ടി എണീറ്റും തന്നെ ആണ് ഇക്കണ്ട കാലം മുഴുവൻ ജീവിച്ചത്. അതിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടും തോൽക്കാൻ മനസ്സില്ലാതെ നിവർന്നു നില്ക്കാൻ സ്വയം ശീലിപ്പിച്ചും തന്നെയാണ് ഞാൻ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.

ADVERTISEMENT

‌‌ഇനി ഉള്ള കാലവും വയർ അകത്തേക്ക് വലിച്ചു പിടിച്ചു, സൺഗ്ലാസും വച്ചു, പട്ടി ഷോ കാണിച്ചു ഇങ്ങനെ തന്നെ ഞാൻ ഉണ്ടാവും.... തലയുടെ മുൻവശത്തിൽ, കൊഴിഞ്ഞു പോയ മുടി കവർ ചെയ്യാൻ വിഗ് വച്ചിട്ടുണ്ട്, അതു ചിലദിവസം കൊരങ്ങൻ തൊപ്പി വച്ച പോലെ ഇരിക്കുമ്പോൾ കവർ ചെയ്യാൻ ഈ തലേക്കെട്ടും വയ്ക്കാറുണ്ട്’, ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചു. 

ഗായകന്റെ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം ആരാധകർക്കിടയിൽ ചർച്ചയായി. എന്തുകൊണ്ടാണ് ഹരീഷ് ഇത്തരത്തിലൊരു കുറിപ്പ് പങ്കുവച്ചത് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. നിരവധി പേരാണ് ഗായകനെ പിന്തുണച്ചു രംഗത്തെത്തിയത്. ഇതുവരെ എങ്ങനെയാണോ ജീവിച്ചത് അതു പോലെ തന്നെ മുന്നോട്ടു പായാൽ മതിയെന്നും വിമർശനങ്ങൾക്കു ചെവി കൊടുക്കേണ്ട എന്നുമാണ് ആരാധകരുടെ പ്രതികരണങ്ങള്‍.