‘ഒരിക്കൽ ഞാൻ സ്വതന്ത്രയാവുകതന്നെ ചെയ്യും’; തിരിച്ചടിയിലും ഉറച്ച പ്രഖ്യാപനവുമായി ബ്രിട്ട്നി സ്പിയേഴ്സ്
സ്വത്ത് നിയന്ത്രണത്തിൽ നിന്ന് പിതാവ് ജാമി സ്പിയേഴ്സിനെ നീക്കം ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ ഗായിക ബ്രിട്നി സ്പിയേഴ്സ് സമര്‍പ്പിച്ച ഹർജി കോടതി തള്ളി. കോടതിയുടെ തീരുമാനം അറിഞ്ഞതിനു പിന്നാലെ കടുത്ത നിരാശയോടെയാണ് ബ്രിട്നി പ്രതികരിച്ചത്. സെപ്റ്റംബർ 29നാണ് ബ്രിട്നിയും പിതാവ് ജാമി സ്പിയേഴ്‌സും തമ്മിലുള്ള

സ്വത്ത് നിയന്ത്രണത്തിൽ നിന്ന് പിതാവ് ജാമി സ്പിയേഴ്സിനെ നീക്കം ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ ഗായിക ബ്രിട്ട്നി സ്പിയേഴ്സ് സമര്‍പ്പിച്ച ഹർജി കോടതി തള്ളി. കോടതിയുടെ തീരുമാനം അറിഞ്ഞതിനു പിന്നാലെ കടുത്ത നിരാശയോടെയാണ് ബ്രിട്ട്നി പ്രതികരിച്ചത്. സെപ്റ്റംബർ 29നാണ് ബ്രിട്ട്നിയും പിതാവ് ജാമി സ്പിയേഴ്‌സും തമ്മിലുള്ള തർക്ക വാദം കേൾക്കാനായി കോടതി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ വാദം ഓഗസ്റ്റ് അവസാനവാരം കേൾക്കണമെന്ന ബ്രിട്ട്നിയുടെ അപേക്ഷയാണ് ഇപ്പോൾ ജഡ്ജി ബ്രെൻഡ പെന്നി നിരസിച്ചത്. മാത്യു റോസൻഗാർട്ട് ആണ് ബ്രിട്ട്നിയുടെ അഭിഭാഷകൻ.
പിതാവിന്റെ നിയന്ത്രണങ്ങൾ പോപ് താരത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ഗായികയുടെ കോടിക്കണക്കിനുള്ള സമ്പത്ത് പിതാവ് ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഹർജി സമർപ്പിച്ചത്. പിതാവിന്റെ നിയന്ത്രണം ബ്രിട്ട്നിക്ക് ഉപകാരപ്രദമായ രീതിയിലായിരിക്കണം എന്നും അല്ലാതെ അദ്ദേഹത്തിനു നേട്ടമുണ്ടാകുന്ന താരത്തിലായിരിക്കരുത് എന്നും ഹർജിയിൽ പറയുന്നു. തന്റെ സ്വത്തുകളുടെ നിയന്ത്രണം തനിക്കു മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ബ്രിട്ട്നി സ്പിയേഴ്സ് കോടതിയെ സമീപിച്ചത്.
സ്വത്ത് നിയന്ത്രണത്തിൽ നിന്ന് പിതാവിനെ നീക്കം ചെയ്യാനുള്ള നടപടി വേഗത്തിലാക്കാനുള്ള ഹർജി തള്ളിയത് ബ്രിട്ട്നി സ്പിയേഴ്സിനു തിരിച്ചടിയായി. ‘നിങ്ങൾക്കെല്ലാം എന്റെ കാര്യങ്ങൾ അറിയാം. എങ്കിലും നിങ്ങൾക്ക് അതിന്റെ പകുതി മാത്രമേ അറിയൂ. ഞാൻ എന്തെഴുതിയാലും അത് വളരെ ശ്രദ്ധയോടെ വേണമെന്ന് നിങ്ങൾ പറയാറുണ്ട്. അത് അങ്ങനെ വേണമെന്ന് ഞാനും കരുതുന്നു. ഒരിക്കൽ ഞാൻ സ്വാതന്ത്രയാവുകതന്നെ ചെയ്യും’ അപേക്ഷ തള്ളിയ ശേഷം നിരാശയോടെ ബ്രിട്ട്നി സ്പിയേഴ്സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഗായികയുടെ നിരാശാ കുറിപ്പ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ‘ഫ്രീ ബ്രിട്ട്നി’ എന്നെഴുതിയ പ്ലക്കാർഡുമായി ആരാധകരിൽ ചിലർ ബ്രിട്ട്നി സ്പിയേഴ്സിന്റെ വീടിനു മുന്നിൽ നിൽക്കുന്നതിന്റെ ചിത്രവും ചർച്ചയായിരിക്കുകയാണ്.
അതേസമയം തന്റെ മകൾ കടുത്ത മാനസിക രോഗിയാണെന്നും അവളെ മനോരോഗ ആശുപത്രിയിൽ ആക്കേണ്ടത് ആവശ്യമാണെന്നും ജാമി സ്പിയേഴ്സ് കോടതിയെ അറിയിച്ചു. പങ്കാളി കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെത്തുടർന്ന് 2008ലാണ് കോടതി ബ്രിട്ട്നിയുടെയും സ്വത്തുക്കളുടെയും ചുമതല പിതാവ് ജാമി സ്പിയേഴ്സിനെ ഏൽപ്പിച്ചത്. പിതാവിന്റെ രക്ഷാകര്‍ത്തൃ ഭരണം അവസാനിക്കാതെ താന്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ലെന്നും ബ്രിട്ട്നി പ്രഖ്യാപിച്ചിരുന്നു.