തട്ടുപൊളിപ്പൻ യോ യോ ഓണപ്പാട്ടുമായി ഗൗരിലക്ഷ്മി; വിഡിയോ
തട്ടുപൊളിപ്പൻ ഓണപ്പാട്ടുമായി ആസ്വാദക ഹൃദയം കീഴടക്കി യുവഗായിക ഗൗരി ലക്ഷ്മി. ‘മാനവിൽ കൊടിയിലാകവെ...’ എന്ന ഓണം വൈബ് പാട്ടിനൊപ്പമുളള ഗൗരിയുടെയും കൂട്ടുകാരുടെയും ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ദല്ലാസ് ജങ്ഷനിന്റെ ബാനറിൽ ആണ് 'പൂവേ പൊലി' എന്നു പേരിട്ടിരിക്കുന്ന ഈ സംഗീത വിഡിയോ

തട്ടുപൊളിപ്പൻ ഓണപ്പാട്ടുമായി ആസ്വാദക ഹൃദയം കീഴടക്കി യുവഗായിക ഗൗരി ലക്ഷ്മി. ‘മാനവിൽ കൊടിയിലാകവെ...’ എന്ന ഓണം വൈബ് പാട്ടിനൊപ്പമുളള ഗൗരിയുടെയും കൂട്ടുകാരുടെയും ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ദല്ലാസ് ജങ്ഷനിന്റെ ബാനറിൽ ആണ് 'പൂവേ പൊലി' എന്നു പേരിട്ടിരിക്കുന്ന ഈ സംഗീത വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗരി ലക്ഷ്മി തന്നെയാണ് പാട്ടെഴുതി സംഗീതം പകർന്ന് ആലപിച്ചത്. പാട്ടിനെ കുറിച്ച് ഗൗരി പറയുന്നതിങ്ങനെ.
‘ഓണം പോലുള്ള ആഘോഷ വേളയിൽ ആസ്വാദകർക്ക് വ്യത്യസ്തവും മികച്ചതുമായ സംഗീത അനുഭവം നൽകുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഇത്തരത്തിലൊരു ഗാനം പുറത്തിറക്കിയത്. എനിക്കൊപ്പം പ്രവർത്തിക്കുന്ന നർത്തകരുടെ ചുവടുകൾ കൂടിയായപ്പോൾ കാഴ്ചക്കാർക്ക് അതു പുതുമയുള്ള ദൃശ്യവിരുന്നായി മാറി. ഞങ്ങളുടെ ഗ്രൂപ്പിലുളള നർത്തകിയായ അമിത എസ് റാം ആണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. പാട്ട് ആളുകൾ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം’, ഗൗരി ലക്ഷ്മി പറഞ്ഞു.
ഗൗരിയോടൊപ്പം അമിത എസ് റാം, ഗ്രീഷ്മ നരേന്ദ്രൻ, ശ്രീലക്ഷ്മി എൻ, അശ്വിനി പി.വി എന്നിവരാണ് വിഡിയോയിൽ ചുവട് വച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഈ ഓണപ്പാട്ടിന് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വ്യത്യസ്തമായ ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്.
ഗൗരി ലക്ഷ്മിയുടെ ഭർത്താവ് ഗണേഷ് വെങ്കിട്ടരമണിയാണ് സംഗീത ആൽബത്തിന്റെ നിർമ്മാണം. ജിബിൻ ഐസക് ക്യാമറയും എബി എസ് ഓലിക്കൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഇതിന് മുൻപും ഗൗരി ലക്ഷ്മി ഒരുക്കിയ സംഗീത വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ ഗൗരിക്ക് നിരവധി ആരാധകരുമുണ്ട്.