നടി നിത്യ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിലെ ചര്‍ച്ച. മകൾ നൈനയ്ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണിത്. ട്രെന്‍ഡിങ്ങായി മാറിയ ‘പരം സുന്ദരി’ എന്ന പാട്ടിനൊപ്പമാണ് അമ്മയുടെയും മകളുടെയും തകർപ്പൻ ഡാൻസ്. ഓണപ്പുടവയുടുത്ത് അതിസുന്ദരികളായാണ് നിത്യ ദാസും മകളും വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി നിത്യ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിലെ ചര്‍ച്ച. മകൾ നൈനയ്ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണിത്. ട്രെന്‍ഡിങ്ങായി മാറിയ ‘പരം സുന്ദരി’ എന്ന പാട്ടിനൊപ്പമാണ് അമ്മയുടെയും മകളുടെയും തകർപ്പൻ ഡാൻസ്. ഓണപ്പുടവയുടുത്ത് അതിസുന്ദരികളായാണ് നിത്യ ദാസും മകളും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കോഴിക്കോടാണ് നിത്യയും കുടുംബവും താമസിക്കുന്നത്. നെൽപ്പാടങ്ങളും ചെറിയ പാറക്കെട്ടുകളും നീരരുവികളും മലകളുമായി കോഴിക്കോടിന്റെ മലയോര മേഖലയുടെ ഭംഗിയും വിഡിയോയിൽ കാണാനാകും. 

ADVERTISEMENT

ഓണം സ്പെഷൽ വിഡിയോ എന്നു കുറിച്ചുകൊണ്ടാണ് നിത്യ ദാസ് ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളുമായ് രംഗത്തെത്തിയത്. അമ്മയും മകളും ഒരുപോലെയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. നടി മന്യ, നിത്യയ്ക്കും മകൾക്കും ഓണാശംസകൾ നേർന്നു കമന്റിട്ടു. 

ADVERTISEMENT

ഇതിനു മുൻപും മകൾക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ നിത്യ ദാസ് പങ്കുവച്ചിട്ടുണ്ട്. നിത്യയും കുടുംബവും താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസിൽ വച്ച് സുഹൃത്ത് അയിഷയ്ക്കൊപ്പമായിരുന്നു ഇരുവരുടെയും ഡാൻസ്. 

ADVERTISEMENT

2001ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെയാണ് നിത്യ ദാസ് ചലച്ചിത്ര മേഖലയിലേക്കെത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കശ്മീര്‍ സ്വദേശിയായ അരവിന്ദ് സിങ് ജംവാള്‍ ആണ് നിത്യയുടെ ഭര്‍ത്താവ്. വിവാഹശേഷം സിനിമാ മേഖലയിൽ നിന്നു മാറിയെങ്കിലും സീരിയലുകളിൽ അഭിനയിച്ചിരുന്നു. 2018ൽ മകൻ നമന്‍ സിങ് ജംവാള്‍ ജനിക്കുന്നതു വരെ നിത്യ സീരിയലുകളില്‍ സജീവമായിരുന്നു.