‘ശ്ശൊ! അങ്ങനെയല്ലന്നേ, ഇങ്ങനെ’; തബല വായിക്കാൻ പഠിപ്പിച്ച് കെ.എസ്.ചിത്ര, വിഡിയോ
Mail This Article
×
ഗായിക കെ.എസ്. ചിത്രയുടെ രസകരമായ വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ചിത്ര തബല വായിക്കാൻ പഠിപ്പിക്കുന്ന ഹ്രസ്വ വിഡിയോ ആണിത്. സ്വകാര്യ ചാനല്‍ പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലെ രംഗമാണിത്.
‘തബല വായിക്കുന്നതെങ്ങനെയാണെന്നു ഞാൻ പഠിപ്പിച്ചു തരാം’എന്നു ചിത്ര വിഡിയോയിൽ പറയുന്നതു കേൾക്കാം. ഏതാനും സെക്കന്റുകള്‍ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം നിരവധി പേരാണു കണ്ടുകഴിഞ്ഞത്. രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നു.
വിഡിയോ എപ്പോൾ എടുത്തതാണെന്നു വ്യക്തമല്ല. ചിത്രയുടെ ആരാധകരുടെ സമൂഹമാധ്യമ കൂട്ടായ്മകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. വാനമ്പാടിയുടെ വിഡിയോയുടെ പൂർണരൂപം തിരയുകയാണ് ആരാധകരിപ്പോൾ. നിരവധി പേർ ഈ മനോഹര ദൃശ്യങ്ങൾ ഷെയർ ചെയ്തിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.