വരുന്നു, ഗായത്രിയുടെ ‘ഗസൽ ഗേൾസ്’; പെൺസ്വരങ്ങൾ മാത്രം മുഴങ്ങുന്ന ബാൻഡ്
സ്ത്രീകൾ മാത്രമായുള്ള ഗസൽ ബാൻഡിനു തുടക്കം കുറിക്കാനൊരുങ്ങി ഗായിക ഗായത്രി അശോക്. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംഗീതസംരംഭം ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘ഗായത്രീസ് ഗസൽ ഗേൾസ്’ എന്ന േപരിൽ തുടങ്ങുന്ന സംഗീത ബാൻഡിന്റെ ആദ്യ പരിപാടി അടുത്ത മാസം 13ന് ഓൺലൈനായി നടക്കും. ഇന്ത്യയിലെ

സ്ത്രീകൾ മാത്രമായുള്ള ഗസൽ ബാൻഡിനു തുടക്കം കുറിക്കാനൊരുങ്ങി ഗായിക ഗായത്രി അശോകൻ. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംഗീതസംരംഭം ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘ഗായത്രീസ് ഗസൽ ഗേൾസ്’ എന്ന േപരിൽ തുടങ്ങുന്ന സംഗീത ബാൻഡിന്റെ ആദ്യ പരിപാടി അടുത്ത മാസം 13ന് ഓൺലൈനായി നടക്കും.
ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ള സംഗീതപ്രതിഭകളുടെ സംഗമമാണ് ‘ഗായത്രീസ് ഗസൽ ഗേൾസ്’. ഗായത്രിയെ കൂടാതെ സിത്താർ വിദഗ്ധ മേഘ, പിയാനിസ്റ്റും ഹിന്ദുസ്ഥാനി ഗായികയുമായ കൗശികി, കർണാടക സംഗീതജ്ഞയും തബല വിദഗ്ധയുമായ മുക്ത, റഷ്യൻ വയലിനിസ്റ്റ് നാസ്ത്യ എന്നിവരും സംഘത്തിലുണ്ട്.
സിനിമ ഗാനങ്ങൾക്കൊപ്പം ഗായത്രിയുടെ ഗസലുകൾക്കും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. ഗായിക പുതിയ സംരംഭത്തിനു തുടക്കം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോൾ. പെൺസ്വരങ്ങൾ മാത്രം പെയ്യുന്ന ഈ ഗസൽ സംഗീത ബാൻഡ് ശ്രദ്ധിക്കപ്പെടും എന്നാണ് പൊതുവിലയിരുത്തൽ.