സിത്താരയുടെ ശബ്ദത്തിൽ ‘പുഷ്പ’യിലെ പുതിയ ഗാനം
അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ മൂന്നാം ഗാനം റിലീസ് ചെയ്തു. 'സാമി സാമി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് റിലീസ് ചെയ്തത്. സിത്താരയാണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. സിജു തുറവൂരിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദേവി ശ്രി

അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ മൂന്നാം ഗാനം റിലീസ് ചെയ്തു. 'സാമി സാമി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് റിലീസ് ചെയ്തത്. സിത്താരയാണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. സിജു തുറവൂരിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദേവി ശ്രി പ്രസാദാണ്.
ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. 250 കോടി രൂപ മുടക്കുമുതൽ കണക്കാക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് ഒരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.